ചേട്ടന്റെ ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ സൂപ്പര്‍സ്റ്റാര്‍ ആണെന്ന്- ധ്യാന്‍ ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും യുവനിരയിലെ ശ്രദ്ധേയരായ താരങ്ങളാണ്. പതിനായിരക്കണക്കിന് ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. അഭിമുഖങ്ങളില്‍ തന്റെ മനസിലുള്ളതു തുറന്നുപറയാന്‍ മടികാണിക്കാത്ത വ്യക്തിയാണ് ധ്യാന്‍. ഇക്കാരണത്താല്‍ താരം പലപ്പോഴും വിവാദങ്ങളില്‍ ചെന്നുചാടാറുണ്ട്. ഇപ്പോള്‍ തന്റെ ചേട്ടനെക്കുറിച്ച് ധ്യാന്‍ പറഞ്ഞത് വൈറലായിരിക്കുകയാണ്.

ചേട്ടന്‍ എപ്പോഴും വളരെ വിനയമുള്ള ആളാണ്. കാര്യങ്ങളൊക്കെ വളരെ സിംപിള്‍ ആയിട്ട് അവതരിപ്പിക്കും. തിര എന്ന സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്, ധ്യാന്‍ നായകനാകാന്‍ പറ്റുമോയെന്ന് വളരെ ഫോര്‍മല്‍ ആയിട്ട് ചോദിച്ചത്. ഞാന്‍ വീട്ടില്‍ വെറുതെ ഇരിക്കുന്ന ആളാണ്. ആ എന്നോടാണു വളരെ വിനയത്തോടെ അഭിനയിക്കുമോയെന്നു ചോദിക്കുന്നത്.

ഈയിടെ എന്റെയൊരു സിനിമ പൊളിഞ്ഞു പാളീസായിരുന്നു. അപ്പോഴാണ് ചേട്ടന്‍ എന്റെയടുത്ത് വരുന്നത്. ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞു. പൊട്ടിപൊളിഞ്ഞ സംവിധായകന്‍ സൂപ്പര്‍ സ്റ്റാറായ നമ്മളോട് ഡേറ്റ് ചോദിക്കാന്‍ വന്നതാണെന്നാണ് വേറെ ആരെങ്കിലും കണ്ടാല്‍ തോന്നൂ. അഭിനയിക്കാന്‍ പറ്റുമോ? ഡേറ്റ് ഉണ്ടാകില്ലേ എന്നൊക്കെ എന്നോട് ചോദിച്ചു. നമുക്ക് തന്നെ തോന്നും നമ്മള്‍ എന്തോ വലിയൊരു സൂപ്പര്‍ സ്റ്റാര്‍ ആണെന്ന്- ധ്യാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *