ചെറിയ സംഭവങ്ങൾ പൊലിപ്പിച്ചുകാണിക്കാൻ ധ്യാൻ മിടുക്കൻ; സഹോദരനെക്കുറിച്ച് വിനീത്

മലയാളസിനിമയിലെ മഹാനായ കലാകാരനാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അദ്ദേഹത്തിൻറെ സംഭാവനകൾ എക്കാലവും നിലനിൽക്കും. അസുഖബാധിതനായതിനെത്തുടർന്ന് ശ്രീനിവാസൻ ഇപ്പോൾ വിശ്രമത്തിലാണ്. ആശുപത്രിയിൽ കഴിയുമ്പോൾ യുവനടനും മകനുമായ ധ്യാനിൻറെ റീലുകൾ കണ്ട് ചിരിച്ച സംഭവങ്ങൾ തുറന്നുപറയുകയാണ് വിനീത് ശ്രീനിവാസൻ

അസുഖബാധിതനായി ആശുപത്രിയിൽ കിടക്കുന്ന സമയത്ത് ധ്യാനിൻറെ ഇൻറർവ്യൂകളും റീലുകളും കണ്ട് ശ്രീനിവാസൻ ചിരിച്ച് ആസ്വദിക്കാറുണ്ടെന്നും അത് ഏറെ ആശ്വാസമായിരുന്നുവെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു. ധ്യാൻ വളരെ മനോഹരമായി കഥ പറയുന്ന ആളാണ്. ഒരു ചെറിയ സംഭവമാണെങ്കിലും പൊടിപ്പും തൊങ്ങലും ചേർത്ത് വളരെ ഭംഗിയായി അവതരിപ്പിക്കാൻ ധ്യാനിന് പ്രത്യേക കഴിവാണുള്ളത്.

കുട്ടികൾ മുതൽ പ്രായമായവർ വരെ ധ്യാനിൻറെ ആരാധകരായുണ്ട്. ധ്യാനിനെ നായകനാക്കി ആദ്യചിത്രം സംവിധാനം ചെയ്ത നടൻ ബേസിൽ ജോസഫ് കൂടി ധ്യാനിനൊപ്പം ഇൻറർവ്യൂകളിൽ ചേരുമ്പോൾ ചിരിയുടെ കൂട്ടപ്പൊരിച്ചിലാണ് പിന്നീട് ഉണ്ടാകുന്നത്. യുട്യൂബിലും മറ്റും ഏറ്റവും കൂടുതലാളുകൾ കാണുന്ന കോമ്പോ ഇൻറർവ്യൂ ഇവരുടേതാണ്. ധ്യാനിനെ തിയറ്ററിലെ ബിഗ് സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർ ചിരിയോടെ കൈയടിയോടെ സ്വീകരിക്കുന്നത് ഇത്തരം രസകരമായ ഇൻറർവ്യൂകളിൽ നിന്നു നേടിയ ജനപ്രീതി കൊണ്ടാണ്. – വിനീത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *