ചിത്തിനി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻസിൻറെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന’ ചിത്തിനി ‘ എന്ന ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സുരേഷ് ഗോപി തൻറെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട് എന്നിവർ നായകന്മാരാവുന്ന ഈ ചിത്രത്തിൽ ‘കള്ളനും ഭഗവതിയും’ എന്ന ചിത്രത്തിൽ ദേവിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച ബംഗാളി താരം മോക്ഷ നായികയാവുന്നു.

ജോണി ആൻറണി, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, രാജേഷ് ശർമ, ഉണ്ണി രാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, പൗളി വത്സൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളായ ആരതി നായർ ബംഗാളി താരം എനാക്ഷി എന്നിവരും അഭിനയിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് നിർമിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണിത്. മലയാളത്തിനു പുറമെ തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും ‘ചിത്തിനി’ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *