ചന്ദ്രമുഖി 2 ൽ രജനി ഉണ്ടാകില്ല

കങ്കണ റണാവത്ത് അടുത്തിടെ പൂർത്തിയാക്കിയ ‘എമർജൻസി’ യുടെസെറ്റിൽ നിന്ന് , വരാനിരിക്കുന്ന തമിഴ് ചിത്രമായ ചന്ദ്രമുഖി 2 ന്റെ സെറ്റിലേക്ക് മടങ്ങിയെത്തി. ചന്ദ്രമുഖി 2 ൽ കല കൊറിയോഗ്രഫി ചെയ്യുന്ന ക്ലൈമാക്‌സ് ഗാനത്തിനായി അവർ ഇപ്പോൾ റിഹേഴ്‌സൽ ചെയ്യുകയാണ്.

കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഡാൻസ് റിഹേഴ്സലിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. “ചന്ദ്രമുഖി 2 വിന്റെ ക്ലൈമാക്സ് ഗാനം റിഹേഴ്സൽ കല മാസ്റ്റർ ക്കൊപ്പം ആരംഭിച്ചു. ഗോൾഡൻ ഗ്ലോബ് ജേതാവ് എം എം കീരവാണിയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.പി .വാസുവാണ് ചിത്രത്തിൻറെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിൽ ഒരു രാജാവിന്റെ കൊട്ടാരത്തിലെ നർത്തകിയായ ചന്ദ്രമുഖിയുടെ ടൈറ്റിൽ റോളിലാണ് കങ്കണ എത്തുന്നത്. ആദ്യ ഭാഗത്തിൽ നടി ജ്യോതികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ.

2020-ൽ, ചന്ദ്രമുഖി 2-ന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ താൻ ത്രില്ലാണെന്ന് ലോറൻസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 2005-ലെ തമിഴ് ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ തുടർച്ചയായ പ്രൊജക്റ്റിൽ അഭിനയിക്കാൻ നടൻ രജനീകാന്തിന്റെ ആശംസകളും അനുഗ്രഹങ്ങളും വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് പ്രൊജക്ടുകളും പി.വാസുവാണ് സംവിധാനം ചെയ്തിരിക്കുന്നത്.റിപ്പോർട്ടുകൾക്കും കിംവദന്തികൾക്കും വിരുദ്ധമായി ചിത്രത്തിൽ രജനികാന്ത് അഭിനയിക്കില്ല. കാഞ്ചന 3യിൽ അവസാനമായി അഭിനയിച്ച ലോറൻസാണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ബാക്കി അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *