ഗ്ലിസറിനില്ല, വിദ്യാമ്മയുടെ കണ്ണു നിറഞ്ഞു

ശ്രീവിദ്യ എന്ന അതുല്യനടിക്ക് ആമുഖത്തിന്റെ ആവശ്യമില്ല. തെന്നിന്ത്യൻ സിനിമയിലെ സുരഭിലതാരകമായിരുന്നു ശ്രവിദ്യ. ആവർത്തിച്ചാവർത്തിച്ച് ദുരന്തങ്ങൾ വേട്ടയാടിയ ജീവിതമായിരുന്നു വെള്ളിത്തിരയ്ക്കു പിന്നിൽ ശ്രീവിദ്യയുടേത്. പവിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ ടി.കെ. രാജീവ്കുമാർ.

വിദ്യാമ്മ ഗർഭിണിയാണെന്നറിഞ്ഞ് തിലകൻ ചേട്ടനും വിദ്യാമ്മയും കൂടി ഇരിക്കുന്നൊരു സീനുണ്ട് പവിത്രത്തിൽ. ആറ് ഷോട്ടായി പ്ലാൻ ചെയ്തിരുന്ന രംഗമാണത്. ഈ സീൻ വായിച്ച് വിദ്യാമ്മ അസ്വസ്ഥയാണെന്ന് കേട്ടു. എന്ത് പറ്റിയെന്ന് നോക്കാൻ പോയി. ഒന്നുമില്ല പെട്ടെന്ന് എടുക്കാമെന്ന് വിദ്യാമ്മ പറഞ്ഞു. എനിക്കാ ഇരിപ്പ് ഇഷ്ടപ്പെട്ടു. വിദ്യാമ്മ ഇങ്ങനെ തന്നെ ഇരുന്നാൽ മതിയെന്ന് പറഞ്ഞു. ഞാനിങ്ങനെയേ ഇരിക്കുന്നുള്ളൂയെന്ന് മറുപടി.

കുറച്ച് ദേഷ്യമുണ്ട്. അതേ ഇരിപ്പിൽ ഒറ്റ ഷോട്ടിൽ എടുക്കാൻ തീരുമാനിച്ചു. റിഹേഴ്സൽ വേണ്ടെന്ന് വിദ്യാമ്മ പറഞ്ഞു. സ്റ്റാർട്ട് കാമറ പറഞ്ഞു. എഴുതി വെച്ചതിനേക്കാൾ എത്രയോ മനോഹരമായി ചെയ്തു. ഗ്ലിസറിനില്ല. കണ്ണൊക്കെ നിറഞ്ഞു. റിഹേഴ്സലില്ലാതെ ആ ഷോട്ട് ഓക്കെയായി. എല്ലാവരും ഇറങ്ങിട്ടും വിദ്യാമ്മ അവിടെ ഇരുന്നു. വിദ്യാമ്മ എന്റെ കരണക്കുറ്റിക്ക് തട്ടി. അടിച്ചു എന്നു വേണമെങ്കിൽ പറയാം. ദേഷ്യത്തോടെ അടിച്ചിട്ട് പറഞ്ഞു. യു പുട് മി ഇൻ എ റിയൽ ട്രബിൾ രാജീവ്. മാതൃത്വം എന്ന നിമിഷം നീ എനിക്ക് തന്നു എന്നും പറഞ്ഞു. ആ അനുഭവങ്ങളൊന്നും മറക്കാനാകില്ല.

Leave a Reply

Your email address will not be published. Required fields are marked *