‘ഖുറേഷി എബ്രഹാം’ വരുന്നു; പിറന്നാൾ ദിനത്തിൽ മോഹൻലാൽ ആരാധകർക്ക് ആവേശമായി പോസ്റ്റർ

സൂപ്പർസ്റ്റാർ മോഹൻലാലിന് ഇന്ന് 64-ാം പിറന്നാളാണ്. സിനിമാ ലോകം തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന് ജന്മദിനാശംസകൾ നേരുകയാണ്. അതിനിടെ ആരാധകർക്ക് ഒരു സമ്മാനം നൽകിയിരിക്കുകയാണ് മോഹൻലാൽ. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ ലുക്കാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ചിത്രം പങ്കുവച്ചത്. മോഹൻലാൽ സിനിമയിൽ അവതരിപ്പിക്കുന്ന ‘ഖുറേഷി എബ്രഹാം’ എന്ന കഥാപാത്രത്തിന്റെ ലുക്കാണ് പുറത്തുവന്നത്. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ച് എമ്പുരാന്റെ അപ്‌ഡേറ്റ് ഉണ്ടാക്കുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. തോക്ക് ധാരികളായ നിരവധി ബോഡിഗാർഡുകളുടെ നടുവിലൂടെ ഖുറേഷിയുടെ വരവാണ് പുറത്തുവന്ന ചിത്രത്തിലുള്ളത്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസിനെത്തുന്ന ചിത്രം നടൻ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫർ ബോക്‌സോഫീസ് റെക്കോഡുകൾ തീർത്തതിനാൽതന്നെ ചിത്രത്തിന് ഏറെ പ്രതീക്ഷ ആരാധകർ നൽകുന്നുണ്ട്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന എമ്പുരാനിൽ തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മാണ പങ്കാളിയാണ്. മുരളി ഗോപി ആണ് രചന. സുജിത് വാസുദേവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദക്ഷിണേന്ത്യയിലെ ഒരു സിനിമയ്ക്കുവേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ ഹണ്ടായിരുന്നു എമ്പുരാന്റേത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് ഖ്യാതിയുള്ള എമ്പുരാന്റെ ചിത്രീകരണം ഇപ്പോൾ തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. 150 കോടി രൂപയാണ് സിനിമയുടെ ആദ്യം പ്രഖ്യാപിച്ച ബഡ്ജറ്റെങ്കിൽ അതും കടന്നുപോകുമെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരത്തെ ചിത്രീകരണത്തിനുശേഷം കൊച്ചിയിലും ഗുജറാത്തിലും എമ്പുരാന് ചിത്രീകരണമുണ്ട്. മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, സായ് കുമാർ, ബൈജു സന്തോഷ് എന്നിവരും ലൂസിറഫിലെ തുടർച്ചയായി തങ്ങളുടെ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പുതിയ കഥാപാത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *