കേരളത്തിലെ പത്രങ്ങളിൽ വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി; പ്രഭാസ്

മലയാളികൾക്കും പ്രിയതാരമാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്. ബാഹുബലിയിലൂടെയാണ് താരം മലയാളക്കര കീഴടക്കുന്നത്. ബാഹുബലിയുടെ ചിത്രീകരണവും കേരളത്തിൽ നടന്നിരുന്നു. അന്നു സംഭവിച്ച ഒരു കാര്യം തന്നെ വിഷമിപ്പിച്ചെന്നും അതുമായി ബന്ധപ്പെട്ടു പത്രങ്ങളിൽവന്ന വാർത്ത തന്നെ ഞെട്ടിച്ചെന്നുമാണ് പ്രഭാസ് പറഞ്ഞത്.

താരങ്ങളും സാധാരണക്കാരായ മനുഷ്യരാണെന്ന് പ്രഭാസ്. സാധാരണക്കാരെ പോലെ തന്നെ ഞങ്ങളെയും ഇത്തരം ഗോസിപ്പുകൾ ബാധിക്കാറുണ്ട്. ബാഹുബലി ആദ്യഭാഗം ഷൂട്ട് നടക്കുന്ന സമയം. കേരളത്തിലാണ് ഷൂട്ട്. ടൈറ്റ് ഷൂട്ടാണ്. ഇതിനിടയിൽ ചെളിയിൽ വീണ് എൻറെ കൈ മുറിഞ്ഞു. പിറ്റേന്ന്, പത്രത്തിൽ വന്ന വാർത്ത കണ്ട് ഞാൻ ഞെട്ടിപ്പോയി. ഷൂട്ടിനിടയിൽ വീണ് തലയ്ക്കു പരുക്കേറ്റ് പ്രഭാസ് കോമ സ്റ്റേജിലായെന്നായിരുന്നു വാർത്ത. പ്രഭാസിന് എന്തുപറ്റിയെന്നു തിരക്കി, എൻറെ അങ്കിൾ നടൻ കൃഷ്ണം രാജുവിനു നൂറു കണക്കിനു ഫോണുകളാണ് വന്നത്. ഇത്തരം വ്യാജ വാർത്തകൾ വലിയ ടോർച്ചറിംഗ് ആയിരുന്നു.

ഒരു തരത്തിലുള്ള വിശേഷണങ്ങളിലും എനിക്കു താത്പര്യമില്ല. പ്രഭാസ് എന്ന പേരിൽ അറിയപ്പെടാനാണ് എനിക്കിഷ്ടം. മിർച്ചി എന്ന സിനിമ എൻറെ കസിൻസിൻറെയും സുഹൃത്തുക്കൾക്കുമൊപ്പം ചെയ്തതാണ്. യങ് റിബൽ സ്റ്റാറെന്ന വിശേഷണം ടൈറ്റിലിൽ നിന്ന് ഒഴിവാക്കണമെന്ന് അവരോട് ആവശ്യപ്പെട്ടതാണ്. എന്നാൽ, എൻറെ ഫാൻസ് ആ ടൈറ്റിൽ ഇഷ്ടപ്പെടുന്നുണ്ടെന്നും അവരെ നിരാശപ്പെടുത്തരുതെന്നും പറഞ്ഞ് അവരെന്നെ കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു- പ്രഭാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *