കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവർ പ്രധാനകഥാപാത്രങ്ങളായ രജനി സെക്കന്റ് ലുക്ക്

കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനിൽ വർഗ്ഗീസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രജനി’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.

പൊള്ളാച്ചിയിൽ ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ശ്രീകാന്ത് മുരളി, അശ്വിൻ, തോമസ്, റിങ്കി ബിസി, ഷോൺ റോമി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ എസ്, ബ്ലെസി ശ്രീജിത്ത് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിൻ ജേക്കബ് നിർവ്വഹിക്കുന്നു.

എഡിറ്റർ- ദീപു ജോസഫ്, സംഭാഷണം- വിൻസെന്റ് വടക്കൻ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, കല- ബംഗ്ലാൻ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- രാഹുൽ രാജ് ആർ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, ഷിബു പന്തലക്കോട്, പി ആർ ഒ- എ എസ് ദിനേശ്.

Leave a Reply

Your email address will not be published. Required fields are marked *