ഓസ്‌കർ വേദിയിൽ മിന്നും താരമാകാൻ ദീപിക

ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ 2023ലെ ഓസ്‌കർ വേദിയിൽ എത്തും. അവതാരകയായാണ് ദീപിക എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം ഈ സന്തോഷ വാർത്ത പങ്കുവച്ചു മിനിറ്റുകൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു.

ദീപികയ്ക്കൊപ്പം റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, വേയ്ൻ ജോൺസൺ, മൈക്കിൾ ബി ജോർദാൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് ലൗ, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ എന്നിവരും വേദിയിലെത്തും. ഒരു ബോളിവുഡ് താരമെന്ന നിലയിൽ വലിയ അഭിമാനമാണ് ദീപിക നേടിയിരിക്കുന്നത്.

ഭർത്താവും നടനുമായ രൺബീർ സിംഗ്, ബോളിവുഡിലെ സഹതാരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ദീപികയ്ക്ക് ആശംസകൾ നേർന്നത്. 95-ാം അക്കാദമി അവാർഡ്സ് ലോസ് എയ്ഞ്ചൽസിലെ ഡോൾബി തിയറ്ററിൽ മാർച്ച് 12നാണ് നടക്കുന്നത്. ഇന്ത്യയ്ക്കും വരാനിരിക്കുന്ന ഓസ്‌കർ അഭിമാനം നിറഞ്ഞതാണ്. ഡോക്യൂമെന്ററി ഫീച്ചർ വിഭാഗത്തിൽ ഷൊനാക് സെനിന്റെ ‘ഓൾ ദാറ്റ് ബ്രദ്സ്’, ഷോർട് ഡോക്യൂമെന്ററി വിഭാഗത്തിൽ ഗുനീത്ത് മോങ്കയുടെ ‘ദി എലിഫന്റ് വിസ്പേഴ്സ്’ എന്നിവ മത്സരരംഗത്തുണ്ട്. ആർആർആറിലെ നാട്ടു നാട്ടു… ഗാനവും മത്സരത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *