ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ

ഓട്ടോ റിക്ഷക്കാരന്റെ ഭര്യ, “ഇതാ ഒരു ഓട്ടോറക്ഷാക്കാരന്റെ ഭാര്യ ” എന്നു വികസിപ്പിച്ചു പൂർണമാക്കാവുന്ന ഒരു പ്രസ്താവനയാണിത്. മുകുന്ദന്റ നീണ്ട കഥക്കിതനുയോജ്യം. ഒരു സിനിമക്കിതു അത്ര പഥ്യമോ എന്നു സംശയം.

എം. മുകുന്ദൻ മലയാളത്തിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരിലൊരാളാണ്. കേന്ദ്ര സാഹിത്യ അക്കാദമി മുതൽ നിരവധി വലിയ പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. കൃതികളിൽ പലതും മുൻപ് സിനിമക്കു വിഷയമായിട്ടുമുണ്ട്. ഈ വലിയ എഴുത്തുകാരന്റ ഒരു കൃതി സിനിമയാക്കാൻ തീരുമാനിച്ചതിൽ തെറ്റൊന്നുമില്ല.പക്ഷേ അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന കൃതി സിനിമക്കു പാകമോ എന്നു തീരുമാനിക്കേണ്ടത് സംവിധായകനാണ്. ആട്ടോറിക്ഷാക്കാരന്റെ ഭാര്യയുടെ സംവിധായകൻ ഹരികുമാറാണ്. ദേശീയ അവാർഡ് നേടിയിട്ടുള്ള സംവിധായകനാണ്. ഇക്കണ്ട കാലമത്രയും മലയാള സിനിമയോടൊപ്പം സഞ്ചരിച്ച വ്യക്തിയുമാണ്.ഈ കൃതി തെരഞ്ഞെടുത്തു സിനിമയാക്കുമ്പോൾ ഹരികുമാർ നടപ്പുകാലത്തെ സിനിമ ട്രെൻഡുകൾ പരിഗണിച്ചില്ലെന്നു തോന്നുന്നു, ബോധപൂർവ്വമോ അബോധ പൂർവ്വമോ.

സുരാജ് വെഞ്ഞാറമ്മൂട് മലയാളത്തിന്റെ. പ്രീയപ്പെട്ട നടനാണ്. ഇന്ത്യയിലെ തന്നെ ഏറ്റവു മികച്ച നടനുള്ള പുരസ്ക്കാരം നേടിയ നടനാണ്.

മീത്തലപ്പുരയിൽ സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറായ മുകുന്ദന്റെ കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

മീത്തലെപ്പുരയിലെ സജീവനെന്ന അലസനും മടിയനുമായ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തിലേക്ക് നെടുമ്പ്രയില് ബാലന്റെ മകളായ രാധിക എന്ന ദൃഢനിശ്ചയമുള്ള പെണ്കുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിൽ ഒരാളായ എം മുകുന്ദന്റെ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ.

സരാജിനും ആൻ അഗസ്റ്റിൻ എന്ന അഭനയ പ്രതിഭയും സ്വായികയുമൊക്കെയുണ്ടായിട്ടും ഈ സിനിമ അതിന്റെ വിജയം കണ്ടെത്തിയോ എന്നു സംശയം. എവിടെയാണ് അപജയം എന്നു ഇഴകീറി അപഗ്രദിക്കേണ്ട സമയമല്ലിത്. സിനിമ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. നാലരക്കോടിയാണ് മുതൽ മുടക്ക്. സിനിമ അതിന്റെ വ്യാവസായിക മൂല്യം കണ്ടെത്തേണ്ടതായുണ്ട്. അതുകൊണ്ട് പ്രേക്ഷകർ ഈ ചിത്രം കാണുക തന്നെ വേണം. ഇഷ്ടപ്പെടുന്ന ഒരുപാട് ഘടകങ്ങൾ നിങ്ങ ൾക്കിതിൽ കണ്ടെത്താൻ കഴിഞ്ഞേക്കും.

ചിത്രത്തിൽ ജനാർദ്ദനൻ,മനോഹരി ജോയ്,കൈലാഷ്,സ്വാസിക,സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ,

അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി,

ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിംഗ് അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജയേഷ് മൈനാഗപ്പള്ളി അസ്സോസിയേറ്റ് ഡയറക്ടർ ഗീതാഞ്ജലി ഹരികുമാർ. കലാസംവിധാനം ത്യാഗു തവനൂർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സ്റ്റിൽസ് അനിൽ പേരാമ്പ്ര, പി ആർ ഒ മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ് റോജിൻ കെ റോയ് (മൂവി ടാഗ്സ്).

Leave a Reply

Your email address will not be published. Required fields are marked *