‘ഒരു അന്വേഷണത്തിന്റെ തുടക്കം’; ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു

ഷൈൻ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി,വാണി വിശ്വനാഥ്,ബൈജു സന്തോഷ്, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോട്ടയത്ത് ആരംഭിച്ചു. പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു.

റിട്ടേർഡ് ക്രൈംബ്രാഞ്ച് എസ് പി എ ഷാനവാസ് ആദ്യ ക്ലാപ്പടിച്ചു.ചടങ്ങിൽ പ്രമുഖ വ്യക്തികളും താരങ്ങളും പങ്കെടുത്തു. ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്റണി, പ്രശാന്ത് അലക്‌സാണ്ടർ, കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ, ഇർഷാദ്, രമേഷ് പിഷാരടി,

ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ, അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ, ഉല്ലാസ് പന്തളം,ജയകുമാർ,

ശിവദ, ദുർഗ കൃഷ്ണ സ്വാസിക, അനുമോൾ, മഞ്ജു പിള്ള,സ്മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്‌റ,സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനകമ്മ,മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *