‘എൻറെ ഫോട്ടോ പോൺ സൈറ്റിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പ്രായം വെറും 15 മാത്രം’: വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഉർഫി ജാവേദ്

ബോളിവുഡിലെ പ്രിയതാരമാണ് ഉർഫി ജാവേദ്. സെക്‌സി-ഫാഷൻ ലുക്കുകളിൽ എത്തി യുവാക്കളുടെ മനം കവർന്ന താരത്തിന് സോഷ്യൽ മീഡിയയകളിൽ വൻ ആരാധകരാണുള്ളത്. പലപ്പോഴം താരം ധരിക്കുന്ന വസ്ത്രങ്ങൾക്കെതിരേ വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും ഉർഫിയെ അതൊന്നും ബാധിക്കാറേയില്ല.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ താരം നടത്തിയ ചില വെളിപ്പെടുത്തലുകൾ ആരാധകരിൽ ഞെട്ടലുണ്ടാക്കുകയും വൈറലാകുകയും ചെയ്തു. വീട്ടിൽ പൂർണ നഗ്‌നയായി ഇരിക്കാനാണ് ഇഷ്ടമെന്നായിരുന്നു താരത്തിൻറെ തുറന്നുപറച്ചിൽ. മുംബൈയിൽ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് ഇതിനുവേണ്ടിയാണെന്നും ഉർഫി. വീട്ടിൽ മാത്രമല്ല, പുറത്തും നഗ്നനായി കറങ്ങാറുണ്ടെന്നും താരം. എന്നാൽ, മേൽ വസ്ത്രങ്ങൾ മാത്രമാണ് ധരിക്കാറുള്ളതെന്നും ചിരിച്ചുകൊണ്ടു താരം പറഞ്ഞു.

തന്റെ ഫോട്ടോ ഒരു പോൺ സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ പ്രായം 15 മാത്രമായിരുന്നു. എല്ലാവരും അന്ന് എന്നെ കുറ്റപ്പെടുത്തി. എന്നാൽ, ആ പ്രവൃത്തി ചെയ്തവനെ ഒന്നും പറഞ്ഞില്ല. അന്നേരമാണ് വീടുപേക്ഷിച്ചിറങ്ങുന്നതെന്നും ഉർഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *