എന്നിലേക്ക് എത്താൻ സാധിക്കില്ല എന്ന് കരുതുന്നവരുണ്ട്; മംമ്ത

മലയാള സിനിമയിലെ മുൻനിര നായികയാണ് മംമ്ത മോഹൻദാസ്. ദിലീപിനൊപ്പമുള്ള കോമ്പോ സിനിമകൾ മലയാളി ഒരിക്കലും മറക്കില്ല. രണ്ട് പതിറ്റാണ്ടോളം എത്തിനിൽക്കുന്ന കരിയറിൽ മലയാളത്തിൽ മാത്രമല്ല, മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചു. ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണു താരം. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ.

തമിഴ് സിനിമയിൽ വന്ന ഇടവേളയെക്കുറിച്ചു മംമ്തയുടെ വാക്കുകൾ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്നു കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് താരം പറയുന്നത്. ഒരഭിമുഖത്തിലായിരുന്നു മംമ്ത മനസുതുറന്നത്. തമിഴിൽനിന്ന് എന്നെ അന്വേഷിക്കുമ്പോൾ അവൾ ഇവിടെയില്ല, അവൾ യുഎസിലാണ്, അവളുടെ ആരോഗ്യം മോശമാണ് എന്നൊക്കെയാണ് കേൾക്കുന്നതെന്ന്. ഞാൻ തൊട്ടപ്പുറത്തെ സംസ്ഥാനത്തുണ്ടാകും. നോൺ സ്റ്റോപ്പ് ആയി ഷൂട്ട് ചെയ്യുകയായിരിക്കും. കുറച്ചെങ്കിലും റിസർച്ച് ചെയ്യണ്ടേ. ഞാനും അമ്മയുമാണ് എല്ലാം ചെയ്യുന്നത്.

ഇത്രയും വർഷമായിട്ടും എന്നെ പ്രതിനിധീകരിക്കാൻ ആരുമില്ല. ഇപ്പോഴാണ് എനിക്കൊരു ടീമൊക്കെയാകുന്നത്. ആളുകൾ ഇപ്പോഴും കരുതുന്നത് ഞാൻ ഇവിടെയില്ലെന്നും എന്നിലേക്ക് എത്താൻ സാധിക്കില്ല എന്നുമാണ്. ആളുകൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാകുന്നത് ആരോഗ്യകരമല്ല. ഡേറ്റ് ഇല്ല എന്നല്ല എന്നെക്കുറിച്ച് കേൾക്കുന്നത്. കൂടുതലും കേൾക്കുന്നത് അവൾക്ക് സുഖമില്ല എന്നാണ്. മംമ്തയ്ക്ക് ഇപ്പോഴും സുഖമില്ല എന്നതാണ് എന്നിലേക്കു വരുന്നതിനെ തട്ടിയകറ്റാനുള്ള എളുപ്പമാർഗം.

അയാം നോട്ട് സിക്ക്. ആ വിശേഷണം മാറ്റേണ്ടതുണ്ട്. ഞാൻ ഇവിടെ തന്നെയുണ്ട്. ഞാൻ സിനിമകൾ ചെയ്യുന്നുമുണ്ട്. പക്ഷെ സിനിമകളുടെ തെരഞ്ഞെടുപ്പിൽ ചൂസിയാകാനുള്ള സമയമാണ്- മംമ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *