ഇഷ്ക് വിഷ്ക് റീബൗണ്ട് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് പഷ്മിന റോഷൻ. സൂപ്പർ നടന്മാരിലൊരാളായ ഋത്വിക് റോഷന്റെ ബന്ധുവാണ് പഷ്മിന. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില ഗോസിപ്പുകൾ പരക്കുന്നുണ്ട്. അടുത്തിടെ നടത്തിയ അഭിമുഖത്തിൽ ഋത്വിക് റോഷനുമായുള്ള തനിക്കുള്ള ബന്ധത്തെക്കുറിച്ചു തുറന്നുപറയുകയാണ് പഷ്മിന-
” ഞങ്ങൾക്ക് റിയൽ ഡീൽ എന്ന പേരിൽ ഒരു ഫാമിലി ഗ്രൂപ്പ് ഉണ്ട്. അവിടെ ദുഗ്ഗു ഭയ്യ (ഋത്വിക് റോഷനെ പഷ്മിന വിളിക്കുന്നത്) സബ ആസാദ് (ഋത്വിക് റോഷന്റെ കാമുകി), അഷു ഭയ്യ, ഹ്രേഹാൻ, ഹൃദയൻ എന്നിവരുണ്ട്. എന്റെയും ഋത്വിക്കിന്റെയും ഊഷ്മളമായ ബന്ധമാണ്.
എനിക്ക് അവനോട് എല്ലാം പറയാതിരിക്കാനാവില്ല. എനിക്കു ദുഗ്ഗു ഭയ്യയോട് എന്തും പറയാം . അവൻ എനിക്കായി രഹസ്യങ്ങൾ സൂക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞങ്ങൾ ഒരു അവധിക്കാലത്ത് പോലും, ആരും അവരുടെ മുറികളിൽ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. ഹാളുകളിൽ ഒരുമിച്ച് ഉറങ്ങുകയും ജീവിതത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നു.
ബോളിവുഡിലേക്ക് രംഗപ്രവേശം ചെയ്യുന്നതിനു മുന്പ് ദുഗ്ഗു ഭയ്യയിൽനിന്ന് ഉപദേശങ്ങൾ സ്വീകരിച്ചിരുന്നു. ഒരു പെർഫോമർ എന്ന നിലയിൽ എങ്ങനെ മെച്ചപ്പെടാമെന്നും മൊത്തത്തിൽ ജീവിതം എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ചും എനിക്ക് അദ്ദേഹത്തിന്റെ ഉപദേശം ഉണ്ടായിരുന്നു’- പഷ്മിന പറഞ്ഞു.