തെന്നിന്ത്യയിലെ വിജയനായികമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ഡോക്ടർ ആയ ഐശ്വര്യ നടി മാത്രമല്ല, മികച്ച മോഡൽ കൂടിയാണ്. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് ഐശ്വര്യ അഭിനയത്തിലേക്ക് എത്തുന്നത്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും. പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ ഇഷ്ടതാരമായി.
സിനിമാ ജീവിതം തുടങ്ങും മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ അടക്കം പരസ്യങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു ഐശ്വര്യ. പരസ്യ ചിത്രത്തിലെ അഭിനയത്തെക്കുറിച്ച് ചോദിച്ചതിനു താരം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ‘ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട്…’ സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തൻറെ വിശേഷങ്ങളെല്ലാം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.