ഇവിടെ എങ്ങനെയാണോ, അവിടെയും അപ്രകാരം… താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഹോളിവുഡ് താരം ജെന മലോൺ

‘ദ ഹംഗർ ഗെയിംസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഹോളിവുഡ് താരം ജെന മലോൺ വെളിപ്പെടുത്തുന്നു.അതിന്റെ ആഘാതത്തിൽ നിന്ന് സ്വയം സുഖപ്പെടുത്താൻ തനിക്ക് വളരെയധികം പ്രയത്‌നിക്കേണ്ടി വന്നതായും അവർ ഓർമ്മിക്കുന്നു. ദ ഹംഗർ ഗെയിംസ് ഫ്രാഞ്ചൈസിയിലെ ചിത്രങ്ങളിലൊരെണ്ണം ചിത്രീകരിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായാണ് ജെന മലോൺ അടുത്തിടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തിയത്.

ദ ഹംഗർ ഗെയിംസ് ഫ്രാഞ്ചൈസിയിൽ ജോഹന്ന മേസണായി അഭിനയിച്ച നടി ജെന, ഒരു സിനിമയുടെ നിർമ്മാണത്തിനിടെ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന് ബുധനാഴ്ച പോസ്റ്റ് ചെയ്തപ്പോൾ അത് ആരാധകരിൽ വലിയ ഞെട്ടലുണ്ടാക്കി.

തന്നെ ആക്രമിച്ച വ്യക്തിയുടെ പേര് പറയാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ ജെന പ്രതികരിച്ചു, ക്രിമിനൽ നീതിന്യായ വ്യവസ്ഥ എങ്ങനെ പൂർണമായി പ്രവർത്തിക്കുമെന്ന് തനിക്ക് ഊഹിക്കാൻ കഴിയുന്നില്ല. ആളും തരവും നോക്കി ഇത്തരം പരാതികൾ ”റദ്ദാക്കുകയെന്ന സംസ്‌കാരം” അടുത്തിടെ ഉയർന്നുവരുന്നതിനാലാണ് വ്യക്തിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് ജെന പറഞ്ഞു. എന്റെ രോഗശാന്തിയാണെല്ലോ എനിക്ക് പ്രധാനം ..’

Leave a Reply

Your email address will not be published. Required fields are marked *