ഇനി ‘തൊപ്പി’ ഇല്ല; സ്വന്തം ഫാമിലി സ്വീകരിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ടെന്താ കാര്യം?: യൂട്യൂബർ തൊപ്പി

വിഷാദത്തിലൂടെ കടന്നുപോകുകയാണെന്ന് യൂട്യൂബർ തൊപ്പി എന്ന നിഹാദ്. എല്ലാം അവസാനിപ്പിക്കുകയാണെന്നും ‘തൊപ്പി’ എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും ജന്മദിനത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

‘കേൾക്കുമ്പോൾ തമാശയായി തോന്നും ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കാൻ പോകുകയാണ്. ഞാൻ ലാസ്റ്റ് ലൈവ് വന്നപ്പോൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയത് ഓർമയുണ്ടോ? പോയി. സ്വന്തം ഫാമിലി എന്റെ മുഖത്തിന് മുന്നിൽ ഡോർ അടക്കുകയാണ്. എത്ര പൈസയും ഫെയിമും ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഇതവസാനിപ്പിക്കാൻ സമയമായി. മനസിലായോ? ഈ കഥാപാത്രം നിർത്താൻ സമയമായി. എനിക്ക് മടുത്ത്. എന്റെ ഉമ്മ സത്യം ഞാൻ ഒരു സാധനവും അടിച്ചിട്ടില്ല.

ജീവിതത്തിൽ അത്രയും വിഷമിച്ച ദിവസമില്ല. ഇന്ന് ബെർത്ത് ഡേ ആയതുകൊണ്ട് മാത്രമാണ് ലൈവിൽ വന്നത്. ആ അവസ്ഥ എങ്ങനെയാ നിങ്ങളെ മനസിലാക്കേണ്ടത്? ഈ കഥാപാത്രം വിടുക. തൊപ്പി എന്ന് പറയുന്ന ചങ്ങായീനെ കൊന്നുവിട്ടിട്ട് നിഹാദ് എന്ന് പറയുന്ന എന്നിലേക്ക് തിരിച്ചുപോകുകയാണ് ആകെയുള്ള വഴി. അല്ലാതെ എനിക്ക് മുന്നോട്ടുപോകാൻ പറ്റുമെന്ന് തോന്നുന്നില്ല. ഞാൻ എന്റെ റിയൽ ക്യാരക്ടറിലേക്ക് പോകുകയാണ്. റിയൽ അല്ലാതെ ഞാൻ ഒന്നും ചെയ്യുന്നില്ല. പക്ഷേ ആൾക്കാർ അങ്ങനെ കാണുന്നു.

ആൾക്കാർ എന്തെങ്കിലും വിചാരിക്കട്ടെ, പക്ഷേ സ്വന്തം ഫാമിലി സ്വീകരിച്ചിട്ടില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടെന്താ കാര്യം. തൊപ്പി മരിച്ച്. ഇനി നിഹാദായിട്ട് കാണാം. ചിലപ്പോൾ നിഹാദായിട്ട് വരും. ലൈവ് നിർത്തിയിട്ട് പോയിക്കഴിഞ്ഞാൽ ജീവിക്കുമോയെന്ന് പോലും ഉറപ്പില്ല.’- യുവാവ് പറഞ്ഞു. ഇനി നോർമലായിട്ടുള്ള മനുഷ്യനായിട്ട് കാണാമെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *