‘ആവേശം ഇഷ്ടമായി, നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു, സ്ത്രീയായത് കൊണ്ടായിരിക്കാം അങ്ങനെ ചിന്തിച്ചത്’; കനി

വൻഹിറ്റായി മാറിയ ഫഹദ് ഫാസിൽ ചിത്രമാണ് ‘ആവേശം’. ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശത്തിന്റെ ആഗോള കളക്ഷൻ 150കോടിയാണ്. 66 കോടിയാണ് കേരളത്തിൽ നിന്ന് മാത്രം ചിത്രം കളക്ട് ചെയ്തത്. ഫഹദ് ഫാസിലിന്റെ കരിയരിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായും ആവേശം മാറിയിരുന്നു. ഇപ്പോഴിതാ ആവേശം എന്ന ചിത്രത്തിക്കെുറിച്ച് നടി കനി കുസൃതി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ആവേശം എന്ന ചിത്രം എനിക്ക് ഒരു പാട് ഇഷ്ടമായി. ഫഹദ് ഫാസിൽ അതിഗംഭീരമായി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ നല്ലൊരു സ്ത്രീ കഥാപാത്രം ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. ഞാൻ ആ ജെൻഡറിൽ നിന്നുള്ള ആളായതുകൊണ്ടാവാം. എന്നാൽ ട്രാൻസ്ജെൻഡർ, ട്രാൻസ്മെൻ, ട്രാൻസ്വുമൺ എന്നിങ്ങനെ പല ജെൻഡറുകളുമുണ്ട്. അവർക്കൊന്നും ഒരു കഥാപാത്രവും എഴുതിയിട്ടില്ല. സ്ത്രീകൾക്ക് വല്ലപ്പോഴുമെങ്കിലും ഒരു കഥാപാത്രം കിട്ടുന്നുണ്ടല്ലോ. പുരുഷൻമാരേക്കാൾ സ്ത്രീകൾക്ക് കഥാപാത്രങ്ങൾ കുറവാണ് കിട്ടുന്നതെന്ന് തോന്നിയിട്ടുണ്ട്. എന്നാൽ ചിലർക്കൊന്നും സിനിമയിലേയ്ക്ക് എത്താൻ പോലും കഴിയുന്നില്ല. സിനിമയിലേയ്ക്ക് വിളിക്കുന്നില്ല എന്ന് പറയുന്നതുപോലും പ്രിവിലേജ് ആണ്’ കനി കുസൃതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *