ആലിയയും കത്രീനയും രഹസ്യമായി സോയ അക്തറെ സന്ദർശിച്ചതെന്തിന്?

ശനിയാഴ്ച ആലിയ ഭട്ടിനെയും കത്രീന കൈഫിനെയും സോയ അക്തറിന്റെ മുംബൈയിലെ വസതിയിൽ കണ്ടെത്തിയത് ചർച്ചയാകുന്നു. ആലിയയും കത്രീനയും വീടിനു പുറത്തു പാർക്ക് ചെയ്തിരുന്ന തങ്ങളുടെ കാറുകളിൽ കയറാൻ ശ്രമിക്കവേയാണ് പാപ്പരാസികൾ അവരെ കണ്ടെത്തിയത്.

ആലിയയും കത്രീനയും സോയയെ കാണാൻ പോയത് പ്രിയങ്ക ചോപ്രയും അഭിനയിക്കുന്ന ജീ ലെ സരാ എന്ന ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് എന്ന നിഗമനത്തിലാണ് ആരാധകർ.പ്രിയങ്കയെ ഓഴിവാക്കാനുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നോ ഇരുവരുടെയും സന്ദര്ശന രഹസ്യമെന്നും സംസാരമുണ്ട്.

ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, കത്രീന കൈഫ് എന്നിവർ ആദ്യമായി ഒരു റോഡ് ട്രിപ്പ് സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത് . ‘ജീ ലെ സരാ’യുടെ പ്രഖ്യാപനം നടന്നിട്ട് വളരെക്കാലമായി( 2021 ഓഗസ്റ്റിൽ). ഒരു ദശാബ്ദത്തിന് ശേഷം സംവിധായകന്റെ കസേരയിൽ തിരിച്ചെത്തുന്ന ഫർഹാനാണ് ഇത് സംവിധാനം ചെയ്യുന്നത്, അദ്ദേഹത്തിന്റെ അവസാന സംരംഭം 2011-ലെ ഡോൺ 2 ആണ്. അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ ഹൗസായ എക്‌സൽ എന്റർടെയ്ൻമെന്റിന്റെ കീഴിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. റീമ കഗ്തിയും സോയ അക്തറും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *