ആര്യൻ ഖാനും പാക് നടിയും ഡേറ്റിംഗിലോ?; ചർച്ചയായി ചിത്രം

നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും പാകിസ്ഥാൻ നടി സാദിയ ഖാനും പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുകൾ പരക്കുന്നു. ഇരുവരും ഒന്നിച്ച് ന്യൂ ഇയർ പാർട്ടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്യനും സാദിയയും ഡേറ്റിംഗിലാണെന്ന തരത്തിൽ വാർത്തകൾ പരന്നത്. മെറൂൺ നിറത്തിലുള്ള ടീ ഷർട്ടും വെള്ള ജാക്കറ്റും നീല ഡെനിമുമാണ് ആര്യൻ ചിത്രത്തിൽ ധരിച്ചിരുന്നത്. കറുപ്പ് നിറത്തിലുള്ള വസ്ത്രമാണ് സാദിയയുടേത്. ദുബായിൽ നടന്ന പാർട്ടിയിലാണ് ഇരുവരും പങ്കെടുത്തതെന്നാണ് വിവരം.

അതേസമയം സോഷ്യൽ മീഡിയ അവരെ വെറുതെ വിടാൻ ഭാവമില്ല. ആരാണ് സാദിയ എന്നറിയാൻ നിരവധിപേരാണ് ഇൻസ്റ്റഗ്രാമിൽ തെരഞ്ഞത്. ഗോസിപ്പ് പരന്നതിന് പിന്നാലെ നടിയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം ദിവസങ്ങൾക്കുള്ളിൽ കൂടിയെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *