അവ‌ർക്ക് വേണ്ടത് ഒരുപാട് എക്‌സ്‌പോസ് ചെയ്യുന്ന നായികയെയായിരുന്നു; മംമ്ത മോഹൻദാസ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മംമ്ത മോഹൻദാസ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മംമ്തയ്ക്ക് സിനിമാ ജീവിതത്തിൽ നിന്നും കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. സുഖം പ്രാപിച്ചതിനുശേഷം ശക്തമായ തിരിച്ചുവരവാണ് താരം സിനിമയിൽ നടത്തിയത്. അതിനിടയിലും സിനിമാ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങൾ തുറന്നുപറയാനും മംമ്ത മടി കാണിച്ചിട്ടില്ല. അടുത്തിടെ ഒരു തമിഴ് ചാനലിന് താരം അനുവദിച്ച അഭിമുഖമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സിനിമാ രംഗത്ത് കൂടുതൽ മാറ്റങ്ങൾ വരണമെന്ന് മംമ്ത പറഞ്ഞു.

‘എനിക്കറിയാവുന്ന ഒരു പ്രൊഡക്ഷനിൽ നിന്നും രണ്ട് വർഷം മുൻപ് ഒരു സിനിമയ്ക്കായി വിളിച്ചു. അതിനായി ഞാൻ ഏറെ ദൂരത്ത് നിന്നാണ് പോയത്. അത് തമിഴിലേക്ക് ഒരു റീ എൻട്രിയാവുമെന്ന് കരുതി. എല്ലാം കാര്യങ്ങളും മാറ്റിവച്ച് ആ മീറ്റിം​ഗിന് പോയി. ആറ് മാസത്തിന് ശേഷം ആ വ്യക്തി എന്നെ മറ്റൊരു സിനിമയ്ക്കായി വിളിച്ചു. എന്റെ ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ വാർ‌ത്ത പത്രത്തിൽ കണ്ടതിനുശേഷമാണ് അയാൾ വിളിച്ചത്. അന്നത്തെ സിനിമയുടെ കാര്യം എന്തായെന്ന് ഞാൻ അയാളോട് ചോദിച്ചു. ആ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ് ഉള്ളതെന്ന് പറഞ്ഞു. നിങ്ങളത് പ്രൊസീഡ് ചെയ്തോ ആരെ വച്ച് സിനിമ ചെയ്തെന്ന് ഞാൻ ചോദിച്ചു. ഒരാളുടെ പേര് പറഞ്ഞു. ഒമ്പത് വർഷത്തോളമായി യുഎസിലാണ് ഞാൻ താമസിക്കുന്നത്. അവിടെ നോ എന്നുപറഞ്ഞാൽ നോ ആണ്. വ്യക്തമായി പറയും. എന്തുകൊണ്ട് മാന്യമായി റിജക്ട് ചെയ്ത് കൂടെന്ന് എനിക്ക് തോന്നി. ഇവിടെ നോ പറയാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം മാറ്റങ്ങൾ സിനിമാ രം​ഗത്ത് വരണം.

തെലുങ്കിലെ ഒരു സിനിമയിൽ നിന്നും എനിക്ക് അവസരം നഷ്ടപ്പെട്ടു. ഷൂട്ട് തുടങ്ങുന്നതിന് നാല് ദിവസം മുൻപാണ് എന്നെ അതിൽ നിന്നും മാറ്റിയത്. ഒരുപാട് എക്സ്പോസ് ചെയ്യുന്ന നായികയെയായിരുന്നു അവർക്കാവശ്യം. എനിക്കത് സാധിക്കില്ലെന്ന് ഞാൻ അവരെ അറിയിച്ചു. പക്ഷെ അതൊന്നും എന്നെ ബാധിച്ചിരുന്നില്ല. ജീവിതത്തിലുണ്ടായ പ്രതിസന്ധികൾ കാരണം ഇത്തരം ചെറിയ പ്രശ്നങ്ങളൊന്നും എന്നെ ബാധിക്കാതെ വന്നു’- മംമ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *