അഭിലാഷ് അട്ടയവും അലിൻ ജോസ് പെരേരയും ഫ്രോഡുകളാണ്: ആറാട്ട് അണ്ണൻ

പുതിയ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്. 

‘മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ടയാണ് അഭിലാഷ്. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത് . പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നത്.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ വിമർശിച്ച അശ്വന്ത് കോക്കിനെതിരെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയിൽ പ്രതികരിച്ചിരുന്നു. യഥാർത്ഥത്തിൽ അയാൾ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് കണ്ടത് . കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം മാരിവില്ലിൻ ഗോപുരങ്ങളുടെ സംവിധായകൻറെ അടുത്ത ചിത്രത്തിൽ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നൽകാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .

2000 രൂപയോളം തിരിച്ചുതരാൻ ഉണ്ട് .അത് അയാൾ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല . അലിൻ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകൾ വിളിച്ചു പറയുവാനും കോമാളിത്തരങ്ങൾ കാണിക്കുവാനും ഇവർ തയ്യാറാവുന്നു.’ – സന്തോഷ് വർക്കി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *