അപ്പാനി ശരത് നായകനാവുന്ന പാൻ ഇന്ത്യൻ ത്രില്ലർ ചിത്രം ‘പോയിൻ്റ് റേഞ്ച്’ ചിത്രീകരണം ആരംഭിച്ചു

അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിൻ്റ് റേഞ്ച്’ൻ്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. ഡി.എം പ്രൊഡക്ഷൻ ഹൗസ്, തിയ്യാമ്മ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായ ‘പോയിൻ്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാൻ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്.

പോണ്ടിച്ചേരി, ഗോവ, മാഹി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. അപ്പാനി ശരത്തിനെ കൂടാതെ റിയാസ് ഖാൻ, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനൽ അമാൻ, ജോയി ജോൺ ആൻ്റണി, ഷഫീക് റഹ്മാൻ ,ആരോൾ ഡാനിയേൽ, അരിസ്റ്റോ സുരേഷ്, ചാർമിള, ഡയാന ഹമീദ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ ചിത്രത്തിൻ്റെ ഭാഗമാകും. സുധീർ 3D ക്രാഫ്റ്റാണ് സഹനിർമ്മാതാവ്.

മിഥുൻ സുബ്രൻ എഴുതിയ കഥക്ക് തിരക്കഥ ഒരുക്കുന്നത് ബോണി അസ്സനാർ ആണ്. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നത്. ബിമൽ പങ്കജ്, പ്രദീപ് ബാബു, സായി ബാലൻ എന്നിവർ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോ, അജയ് ഗോപാൽ, അജു സാജൻ എന്നിവർ ചേർന്നാണ്.

മേക്കപ്പ്: പ്രഭീഷ് കോഴിക്കോട്, കോസ്റ്റ്യൂം: അനിൽ കോട്ടൂളി, കലാസംവിധാനം: ഷെരീഫ് ckdn, ആഷൻ: റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ, പ്രൊഡക്ഷൻ കൺട്രോളർ: ഹോച്ചിമിൻ കെ.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൻ, നസീർ കാരന്തൂർ, അസോസിയേറ്റ് ഡയറക്ടർ: അനീഷ് റൂബി,രാമപ്രസാദ്, കളറിസ്റ്റ്: ഹരി ജി നായർ, ഓപ്പറേറ്റിങ് ക്യാമറമാൻ: ജിജോ ഭാവചിത്ര, അസോസിയേറ്റ് ക്യാമറ: ഷിനോയ് ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *