അന്ന് ഞാൻ അടിക്കുന്ന ശബ്ദം കേട്ട് എല്ലാവരും അമ്പരന്നു; ഷക്കീല

മലയാളി പുരുഷന്മാരെ പിടിച്ചുലച്ച താരമാണ് ഷക്കീല. ഒരു കാലത്ത് ഷക്കീല തരംഗത്തിൽ സൂപ്പർ സ്റ്റാർ ചിത്രങ്ങൾ വരെ മുങ്ങിപ്പോയിരുന്നു. നിരവധി ചെറുകിട തിയറ്ററുകളെ പിടിച്ചുനിർത്തിയതും ഷക്കീലയായിരുന്നു. തന്റെ ജീവിതത്തിലുണ്ടായ ഒരനുഭവം തുറന്നുപറയുകയാണ് താരം.

അമ്മയെ ഒരു ദിവസം ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ ഡോക്ടറിൽനിന്നു മോശം പെരുമാറ്റമുണ്ടായി. ഡോക്ടർ മരുന്നുകൾ എഴുതിത്തന്നു. എന്താണ് അതിൽ എഴുതിയതെന്ന് എനിക്ക് മനസിലായില്ല. അതേക്കുറിച്ച് ചോദിച്ചപ്പോൾ എന്താണ് സംശയമെന്ന് ചോദിച്ച് മറുവശത്തിരിക്കുന്ന ഡോക്ടർ എനിക്കരികിലേക്ക് വന്നു.

പിറകിൽക്കൂടി മോശമായി സ്പർശിച്ചു. ഞാൻ മുഖത്തടിച്ചു. വെറുതെ അടിച്ചതല്ല. നന്നായി അടിച്ചു. ഇന്ന് അതിനുള്ള ശക്തിയുണ്ടോ എന്ന് എനിക്കറിയില്ല. താൻ അടിക്കുന്ന ശബ്ദം കേട്ട് നഴ്സ് ഓടി വരികയും എന്നെ പിടിച്ച് മാറ്റുകയും ചെയ്തു. പിന്നീട് അത് വലിയ പ്രശ്നമായെന്നും ഷക്കീല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *