അന്ന് ഞാന്‍ ടൊവിനോയോട് അഹങ്കാരത്തോടെ പെരുമാറി, ഇന്നു ടൊവിനോ സൂപ്പര്‍ സ്റ്റാര്‍… ഞാന്‍ ഒന്നുമായില്ല; പ്രകാശ് പോള്‍

കടമറ്റത്തു കത്തനാര്‍ എന്ന പരമ്പര മിനിസ്‌ക്രീനില്‍ മലയാളികള്‍ ആഘോഷിച്ചുകണ്ട അപൂര്‍വം സീരിയലുകളിലൊന്നാണ്. പ്രകാശ് പോള്‍ എന്ന നടനാണ് കത്തനാരുടെ വേഷം കൈകാര്യം ചെയ്തത്. അദ്ദേഹം തന്റെ അക്കാലത്തെ പക്വതയില്ലാത്ത ചില പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ടൊവിനോയെക്കുറിച്ചാണ് പ്രകാശ് പറഞ്ഞത്.

മുമ്പൊരിക്കല്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അഭിനയിച്ചു. എല്ലാം ചെറുപ്പക്കാരാണ്. ഇവരൊക്കെ എന്നോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. കടമറ്റത്ത് കത്തനാരൊക്കെ ചെയ്ത സമയമായതിനാല്‍ മമ്മൂട്ടി ലൊക്കേഷനില്‍ വന്നാല്‍ കിട്ടുന്ന സ്വീകരണമാണ് ഇവരുടെ ടെലിഫിലിമിന്റെ ലൊക്കേഷനില്‍ എനിക്ക് കിട്ടിയത്. പലരും വന്ന് കണ്ടു. കൂടെ അഭിനയിച്ച ചെറുപ്പക്കാരനെ ഞാന്‍ ശ്രദ്ധിച്ചതുമില്ല. കാരണം അയാള്‍ മുമ്പ് അഭിനയിച്ചിട്ടില്ല. മലയാളികള്‍ക്കെല്ലാം എന്നെ അറിയാം എന്ന ശകലം അഹങ്കാരം അന്നെനിക്കുണ്ട്.

ഒരുപാട് നാളുകള്‍ക്ക് ശേഷം എന്റെ സുഹൃത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ ടൊവിനോയെ വിളിച്ചു. ടൊവിനോ അന്ന് സ്റ്റാര്‍ ആണ്. ജാഡയില്ലാതെ വിനയത്തില്‍ എന്റെ പേര് പ്രകാശ് പോള്‍, കടമറ്റത്ത് കത്തനാരായി അഭിനയിച്ച ആളാണെന്ന് പറഞ്ഞു. അവിടെ നിന്ന് ഇങ്ങോട്ട് ചേട്ടാ എന്ന വിളി. ചേട്ടനെന്നെ മനസിലായില്ലേ, നമ്മള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ കണ്‍ഫ്യസൂ്ഡ് ആയി. അവസാനം ടൊവിനോ പറഞ്ഞു. കളമശേരിയില്‍ വച്ച് ഷോട്ട് ഫിലിം ചെയ്തിരുന്നെന്ന്. ഞാന്‍ നോക്കിയപ്പോള്‍ സംഭവം ശരിയാണ്. മനോഹരമായാണ് ടൊവിനോ അഭിനയിച്ചത് – പ്രകാശ് പോള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *