അതിവിപുലമായ ആഘോഷ പരിപാടികളും കൈനിറയെ സമ്മാനങ്ങളുമായി ക്രിസ്മസ് വിരുന്നൊരുക്കി റേഡിയോ കേരളം 1476 എഎം

അതിവിപുലമായ ആഘോഷ പരിപാടികൾ ആണ് ഈ ക്രിസ്മസിന് റേഡിയോ കേരളം ഒരുക്കിയിട്ടുള്ളത്. പ്രശസ്തരുടെ ക്രിസ്മസ് ആശംസ, വൈദികരുടെ സന്ദേശം, പ്രമുഖ ചർച്ചുകളുടെ കാരൾ സംഗീതം എന്നിവയാണ് പ്രധാന പരിപാടികൾ.

ഒപ്പം, ഡ്രീം ഡെയ്സ് – ജോയ് ഓഫ് ​ഗിഫ്റ്റിങ് എന്ന സോഷ്യൽ മീഡിയ ലൈവത്തണും ഇത്തവണത്തെ സവിശേഷതയാണ്. മാർഗാ ടെക്നോളജീസ്, ഡ്രീം ഡെയ്സ്, റീമ – സ്പൈസസ്, പൾസസ്, മസാലാസ് ആന്റ് ബ്രേക്ക്ഫാസ്റ്റ് ഐറ്റംസ് എന്നിവരാണ് ഈ ലൈവത്തണിന്റെ മുഖ്യ പ്രായോജകർ. റേഡിയോ കേരളത്തിന്റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിൽ ശ്രോതാക്കൾക്ക് ഡ്രീം ഡെയ്സ് – ജോയ് ഓഫ് ​ഗിഫ്റ്റിങ് ലൈവത്തൺ കാണാം.

ഒപ്പം, ടൂ വേ ഫ്ലൈറ്റ് ടിക്കറ്റ് അടക്കം നിരവധി ആകർഷക സമ്മാനങ്ങളും സ്വന്തമാക്കാം. കൂടാതെ, റേഡിയോ കേരളത്തിന്റെ ഭൂതല പ്രക്ഷേപണവും ക്രിസ്മസ് ആഘോഷ പരിപാടികളാൽ സമ്പന്നമാണ്. ശ്രോതാക്കൾക്ക് എല്ലാ മണിക്കൂറിലും സമ്മാനം നൽകുന്ന സീക്രെട്ട് സാന്റ എന്ന കോണ്ടസ്റ്റ് ആണ് പ്രധാന ആകർഷണം. കൂടാതെ, നിറയെ സമ്മാനങ്ങളുമായി സ്മൈലിങ് സാന്റ സെൽഫി കോണ്ടെസ്റ്റും ഇത്തവണ റേഡിയോ കേരളം സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *