500ന്റെ നോട്ട് സ്വന്തമായി അച്ചടിച്ച് ചിലവാക്കി; വിമുക്ത ഭടനും അഭിഭാഷകനും അറസ്റ്റിൽ

തമിഴ്നാട്ടിൽ ലോക്കൽ പ്രസ്സിൽ അൻപത് ലക്ഷം രൂപയുടെ കള്ള നോട്ട് അടിക്കുകയും അതിൽ അഞ്ച് ലക്ഷം രൂപ ചിലവാക്കുകയും ചെയ്ത സംഭവത്തിൽ അഭിഭാഷകനും വിമുക്ത ഭടനും അറസ്റ്റിലായി.45.20 ലക്ഷം രൂപ വില വരുന്ന 90 കെട്ട് നോട്ടാണ് ഇവരില്‍ നിന്ന് പൊലീസ് പിടികൂടിയത്. അഭിഭാഷകന്‍റെ വീട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകളുണ്ടായിരുന്നത്. പൂക്കടക്കാരന് ലഭിച്ച നോട്ടിനേക്കുറിച്ച് തോന്നിയ സംശയമാണ് തട്ടിപ്പ് സംഘത്തെ പിടികൂടാന്‍ സഹായിച്ചത്. ചെന്നൈ പള്ളിയകാരനൈ സ്വദേശിയായ അണ്ണാമലൈ എന്നയാളെയാണ് നുങ്കംപാക്കത്തെ പൂക്കടക്കാരന്‍ പിടികൂടിയത്.

നേരത്തെയും ഈ കടയില്‍ അണ്ണാമലൈ പഴയ നോട്ട് നല്‍കിയിരുന്നു. പൊലീസ് ചോദ്യെ ചെയ്യലിലാണ് സുഹൃത്താണ് നോട്ട് നല്‍കിയതെന്ന് ഇയാള്‍ വിശദമാക്കുന്നത്. ചെറിയ കടകളിലും പൂക്കടകളിലുമായി നല്‍കിയായിരുന്നു നോട്ട് മാറിയെടുത്തിരുന്നത്. ചെറുകിട സ്റ്റോറുകളേയും ഇവര്‍ വ്യാപകമായി ഇത്തരത്തില്‍ ഉപയോഗിച്ചതായാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിരുഗമ്പാക്കത്ത് അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന 62കാരന്‍ സുബ്രഹ്മണ്യനിലേക്ക് അന്വേഷണം എത്തിയതിന് പിന്നാലെ നടന്ന റെയ്ഡിലാണ് വലിയ രീതിയില്‍ സൂക്ഷിച്ച 500 രൂപാ നോട്ടുകള്‍ കണ്ടെത്തിയത്.

പത്ത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അണ്ണാമലൈയെ സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതായിരുന്നുവെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചെന്നൈയില്‍ തന്നെയുള്ള ഒരു പ്രസില്‍ വച്ചാണ് സുബ്രഹ്മണ്യം കള്ള നോട്ട് നിര്‍മ്മിച്ചതെന്നാണ് വിവരം. അഞ്ച് മാസങ്ങള്‍ക്ക് മുന്‍പാണ് നോട്ടുകള്‍ അച്ചടിച്ചത്. 50 ലക്ഷം രൂപ വില വരുന്ന നോട്ടുകളാണ് അച്ചടിച്ചത്. ഇതില്‍ അഞ്ച് ലക്ഷത്തോളം രൂപ പ്രാദേശികമായി ചെലവാക്കിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *