സാമ്പത്തിക തട്ടിപ്പ് കേസ് ; പാണ്ഡ്യ സഹോദരൻമാരുടെ അർധ സഹോദരൻ വൈഭവ് പാണ്ഡ്യ അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സഹോദരന്‍ അറസ്റ്റില്‍. ഹര്‍ദികിന്റെ അര്‍ധ സഹോദരന്‍ വൈഭവ് പാണ്ഡ്യയെയാണ് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ താരങ്ങളായ ഹര്‍ദിക്കിനെയും ക്രുണാല്‍ പാണ്ഡ്യയെയും വഞ്ചിച്ച് 4.3 കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഹര്‍ദികിന്റെ പരാതിയിലാണ് നടപടി. പങ്കാളിത്ത സ്ഥാപനത്തില്‍ നിന്ന് 4.3 കോടി രൂപ വൈഭവ് വകമാറ്റിയെന്നും, ഇത് തങ്ങള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നുമാണ് പരാതിയിൽ പറയുന്നത്. വൈഭവ് പാണ്ഡ്യക്കെതിരെ വഞ്ചന, വ്യാജരേഖ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

2021 ലാണ് ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ അര്‍ധസഹോദരന്‍ വൈഭവ് പാണ്ഡ്യയുമായി ചേര്‍ന്ന് പാര്‍ട്ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നത്. കരാര്‍ പ്രകാരം, ഹര്‍ദികിനും ക്രുണാലിനും ലാഭത്തില്‍ നിന്ന് 40 ശതമാനം വീതവും, വൈഭവിന് 20 ശതമാനവുമാണ് ലഭിക്കുക. എന്നാല്‍ ലാഭം പങ്കിടുന്നതിനുപകരം, ഒരു പ്രത്യേകം കമ്പനി രൂപീകരിച്ച് വൈഭവ് ബിസിനസില്‍ നിന്നുള്ള പണം അതിലേക്ക് വകമാറ്റുകയാണ് ചെയ്തിരുന്നതെന്ന് മുംബൈ പൊലീസ് വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *