രക്തം വാര്‍ന്ന് നടുറോഡില്‍; തിരുവനന്തപുരത്ത് പരിക്കേറ്റ് അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം മാറനല്ലൂരിൽ വാഹനാപകടത്തിൽ പെട്ട യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി വിവേക് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 23 വയസായിരുന്നു.

പോസ്റ്റിലിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് റോഡിൽ വീണ വിവേക് അരമണിക്കൂറോളം ഇവിടെ കിടന്നു. ഇതുവഴി വാഹനത്തിൽ പോയവരൊന്നും സഹായിക്കാൻ തയ്യാറായില്ല. മാറനല്ലൂർ പൊലീസ് സ്ഥലത്ത് വന്നിട്ടും 15 മിനിറ്റ് കഴിഞ്ഞാണ് ആംബുലൻസിൽ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

108 ആംബുലൻസ് സമരത്തിലായതിനാൽ സ്വകാര്യ ആംബുലൻസ് എത്തിക്കാൻ വേണ്ടിയാണ് സമയമെടുത്തതെന്ന് പൊലീസ് പറയുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Leave a Reply

Your email address will not be published. Required fields are marked *