മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിൽ

നിരോധിത തീവ്ര ഇടത് സംഘടന, സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റിലായി. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യൽ സോൺ കമ്മിറ്റി തലവനാണ് അറസ്റ്റിലായ സഞ്ജയ് ദീപക് റാവു .ഇയാളുടെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്.കർണാടകയിൽ നിന്നാണ് റാവുവിന്റെ ഭാര്യയെ അറസ്റ്റ് ചെയ്തത്.മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം പാലക്കാട് വെച്ചുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *