മരുമകളെ പീഡിപ്പിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച മകന്റെ തല അടിച്ച് പൊളിച്ചു, പ്രതിയായ ഭർതൃപിതാവ് അറസ്റ്റിൽ

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർതൃ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച മകന്‍റെ തല പിതാവ് അടിച്ചുപൊളിച്ചു. താൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യുകയായിരുന്നുവെന്നും മകൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അതിനിടെ, തന്‍റെ പിതാവ് മരുമകളെ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മകന്‍ പറഞ്ഞു. ഭാര്യ ഒച്ചവച്ചപ്പോള്‍ യുവാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിതാവ് മകനെ ആക്രമിക്കുകയും വടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.

ബഹളം കേട്ടെത്തിയ അയല്‍വാസികളാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. അതിനിടെ പ്രതിയായ പിതാവ് ഓടിരക്ഷപ്പെടുകയും ചെയ്തു. യുവാവും ഭാര്യയും ലിസാദി ഗേറ്റ് പൊലീസ് സ്റ്റേഷനിലെത്തി ബലാത്സംഗശ്രമത്തിന് പരാതി നൽകി.പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *