പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനെ ചൊല്ലി തർക്കം; ഒരാൾക്ക് വെട്ടേറ്റു, സംഭവം അങ്കമാലി കാലടിയിൽ

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കയ്യാങ്കളിയിലും അക്രമത്തിലും. സംഭവത്തിൽ ഒരാൾക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോൺസനാണ് വെട്ടേറ്റത്. സിപിഎം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. സംഭവത്തിൽ ദേവസിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി ഡ്രൈവറാണ് ജോൺസൺ. കഴിഞ്ഞ ​ദിവസങ്ങളിൽ പുതുപ്പള്ളിയിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇന്ന് രാവിലെ പൊതിയക്കരയിൽ വെച്ച് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ മൂന്നം​ഗസംഘമാണ് ജോൺസണെ ആക്രമിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. 

Leave a Reply

Your email address will not be published. Required fields are marked *