പരുമല എയർ എംപോളിസം കൊലപാതക ശ്രമം; സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ദുരൂഹതകളുള്ള കേസ് എന്നതു പരിഗണിച്ചാണ് കമ്മീഷന്റെ തീരുമാനം.ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കാണ് വനിതാ കമ്മീഷന്റെ നിര്‍ദേശം.

അതേസമയം ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു.രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചുവരുത്തിയത്. പിടിയിലാവുന്നതിന് മുമ്പ് അനുഷ ഡിലീറ്റ് ചെയ്ത വാട്സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അരുണിനോട് പൊലീസ് ചോദിച്ചറിഞ്ഞു. ആദ്യ തവണത്തെ ചോദ്യം ചെയ്യൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. അനുഷ അയച്ച മെസേജുകളുടെ വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചു.വധശ്രമത്തിന്റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *