ഗാർഹിക പീഡനക്കേസ്; രാഹുലിന് നാടുവിടാൻ സഹായമൊരുക്കി, പോലീസുകാരന് സസ്പെൻഷൻ

പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണിൽ ബന്ധപ്പെടുകയും വീട്ടിൽച്ചെന്ന് കാണുകയും ചെയ്തതായി തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ വീഴ്ചവരുത്തിയ സ്റ്റേഷൻ ഹൗസ് ഓഫീസർ എ.എസ്. സരിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു.

രാഹുലിന്റെ വീട്ടിലും കാറിലും അന്വേഷണസംഘവും ഫൊറൻസിക് വിഭാഗവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി. ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തും.കാറിൽ വച്ചും പെൺകുട്ടിക്ക് ക്രൂര മർദനമേറ്റതിൻറെ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *