കർണാടകയിലെ മുൻ പൊലീസ് മേധാവി ഓം പ്രകാശിനെ ബംഗളുരുവിലെ സ്വന്തം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഓം പ്രകാശിന്റെ ഭാര്യ പല്ലവിയാണ് പൊലീസിനെ വിളിച്ച് ഭർത്താവിന്റെ മരണ വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പല്ലവിയേയും മകളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് സംശയം പ്രകടിപ്പിച്ചു. ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു ബംഗളുരു എച്ച്.എസ്.ആർ ലേഔട്ടിലെ മൂന്ന് നിലകളുള്ള വീട്ടിലാണ് ഡിജിപി താമസിച്ചിരുന്നത്.
68കാരനായ ഓം പ്രകാശ് ബിഹാർ സ്വദേശിയാണ്. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു.മുൻ ഡിജിപിയുടെ മരണത്തിൽ അടുത്ത ബന്ധുവിന് പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 2015 മാർച്ച് മാസത്തിൽ കർണാടക പൊലീസ് മേധാവിയായി സ്ഥാനമേറ്റ ഓം പ്രകാശ് അതിന് മുമ്പ് ഫയർ ഫോഴ്സ് മേധാവിയുടേതുൾപ്പെടെ സംസ്ഥാനത്തെ പ്രധാന ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്