കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ആക്രമണം ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ

കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യയുമായി സൗഹൃദമുണ്ടെന്ന സംശയത്തിൽ ഇടുക്കി വണ്ടിപ്പെരിയാർ മൂങ്കലാർ പുതിയങ്കം വീട്ടിൽ എസ്.അജീഷ് (42)ആണ് ഭാര്യയുടെ ബന്ധുവായ രഞ്ജിത്തിനെ വെട്ടി കൊലപ്പെടുക്കിയത്. ആക്രമണത്തിൽ സുഹൃത്തായ യുവാവിന് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി നടന്ന അക്രമത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി അജീഷിനായി പൊലീസ് അന്വേഷണം തുടരുകയാണ്. വടവാതൂരിൽ താമസക്കാരനായ ചെങ്ങളം സ്വദേശി രഞ്ജിത്ത് എന്ന നാല്പതുകാരനെയാണ് യുവാവ് സംശയരോഗം മൂലം പതിയിരുന്ന് ആക്രമിച്ചത്. രഞ്ജിത്തിന്റെ സുഹൃത്ത് റിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ വടവാതൂർ കുരിശടിക്ക് സമീപത്തു വെച്ചായിരുന്നു ആക്രമണം. ജോലി കഴിഞ്ഞ് ബസ് ഇറങ്ങി നടക്കുകയായിരുന്ന രഞ്ജിത്തിനെയും സുഹൃത്ത് റിജോയെയും പ്രതി അജീഷ് മറഞ്ഞിരുന്ന് ആക്രമിക്കുകയിരുന്നു.

ആക്രമണത്തിൽ വലത് കൈയിലും നെഞ്ചിലും വെട്ടേറ്റ രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.വേട്ടേറ്റ റിജോ അപകടനില തരണം ചെയ്തു. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ ബന്ധുവാണ് പ്രതി അജീഷെന്ന് പൊലീസ് പറഞ്ഞു. അജീഷിനെതിരെ ഭാര്യ ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകിയിരുന്നു. തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയത്തിന്റെ പേരിൽ അജീഷ് മുമ്പും പലരെയും ആക്രമിക്കാനുള്ള പ്രവണത കാട്ടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം ഒളിവിൽ പോയ അജീഷിനായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *