കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജിയാണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്.
തൃശൂർ – കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്. യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.