കൃഷിഭവൻ താത്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകം; അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം തുവ്വൂരില്‍ കൃഷിഭവൻ താത്കാലിക ജീവനക്കാരി സുജിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസിയായ വിഷ്ണു, അച്ഛൻ കുഞ്ഞുണ്ണി, വിഷ്ണുവിന്റെ സഹോദരന്മാരായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഫാൻ എന്നിവരാണ് അറസ്റ്റിലായത്.കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവൻ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്.സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്.

പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടും തര്‍ക്കങ്ങളും ഉണ്ടായിരുന്നു.വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.സുജിത ജിഷ്ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെ ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടാകുന്നത്. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ടു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണ് വിവരം. തുവ്വൂര്‍ പഞ്ചായത്ത് ഓഫിസിനു സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്ണുവിന്റെ വീട്. അഴുകിത്തുടങ്ങിയ മൃതദേഹം പൂര്‍ണമായും പുറത്തെടുക്കാനായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *