കടം വാങ്ങിയ പണം തിരികെ നൽകാത്തതിന് കൊലപാതകശ്രമം; പ്രതികൾ അറസ്റ്റിൽ

കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അടൂർ ആദിക്കാട്ടുകുളങ്ങര സ്വദേശികളായ നൈനാർ മൻസിലിൽ ആഷിഖ് ചാന്നാരയ്യത്ത് വീട്ടിൽ ഷാനു എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.ആദിക്കാട്ടുകുളങ്ങര സ്വദേശി പ്ലാവിള തെക്കേതിൽ റഫീഖിനെയാണ് പ്രതികൾ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം.ഒന്നാം പ്രതിയായ ആഷിക്കിൽ നിന്ന് 20,000 രൂപ റഫീഖ് കടം വാങ്ങിയിരുന്നു.ഈ പണം തിരിച്ചു തരുന്നതുമായി ബന്ധപ്പെട്ട് റഫീഖിനെ നിരന്തരം ആഷിക്ക് ഭീഷണിപ്പെടുത്തിയിരുന്നു.തുടർന്ന് പണത്തിന്റെ കാര്യം പറഞ്ഞു തീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 27 ന് റഫീഖിനെ ആഷിഖിന്റെ വീടിന് സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് ആക്രമിച്ചത്.

സംഭവത്തിന് ശേഷം പ്രതികൾ തമിഴ്നാട്ടിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ താമസിക്കുകയായിരുന്നു.തെന്മലയിൽ നിന്നാണ് രണ്ടു പ്രതികളെയും പിടികൂടിയത്.രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കസ്റ്റഡയിലെടുത്തു.മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *