ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വധഭീഷണി.ഇ-മെയിൽ വഴിയാണ് വധഭീഷണിസന്ദേശം ലഭിച്ചത്. ഒരു കോടി രൂപയാണ് ഭീഷണിസന്ദേശത്തിൽ ആവശ്യപ്പെട്ടത്.സംഭവത്തിൽ ഷമിയുടെ സഹോദരൻ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
‘രാജ്പുത് സിന്ദർ’ എന്ന പേരിലുള്ള ഇ-മെയിൽ ഐഡിയിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.ഷമി ഇപ്പോൾ ഐപിഎൽ മത്സരങ്ങളുടെ തിരക്കിലാണ് . സൺറൈസേഴ്‌സ് ഹൈദരാബാദിനായി ഒൻപത് മത്സരങ്ങളിൽ അദ്ദേഹം ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരം മഴ മൂലം റദ്ദായതോടെ ഹൈദരാബാദ് പ്ലേഓഫ് റൗണ്ടിൽ എത്താതെ പുറത്തായി.