ആശുപത്രിയിൽ എത്തി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവം; ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ ചോദ്യം ചെയ്യുന്നു

പരുമലയിൽ ആശുപത്രിയിൽ എത്തി യുവതിയെ എയർ എമ്പാളിസത്തിലൂടെ കൊല ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ അക്രമത്തിന് ഇരയായ സ്നേഹയുടെ ഭർത്താവ് അരുണിനെ പൊലീസ് ചോദ്യം ചെയ്യുന്നു.പ്രതി അനുഷയുമായുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ അടക്കം അരുണിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനായി അരുൺ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ ഹാജരായി. മുമ്പ് ഒരു തവണ അരുണിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു.

കേസിൽ നിർണയാകമാകുന്നത് ഡിജിറ്റൽ തെളിവുകളാണ്. എന്നാൽ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കുന്നതിനായുള്ള അപേക്ഷ നടപടികളുമായി പൊലീസ് മുന്നാട്ട് പോയുവകയാണ്. വാട്സ് ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും സുചനകൾ ലഭ്യമാകുമോ എന്നുള്ളതാണ് പൊലീസ് നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *