ആറ് വയസുകാരിയെ നാലാം ക്ലാസുകാരൻ പീഡിപ്പിച്ചെന്ന് പരാതി ; സംഭവം ആഗ്രയിൽ

ആറ് വയസ്സുകാരിയെ നാലാം ക്ലാസ് വിദ്യാർഥി പീഡിപ്പിച്ചതായി പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്. 11 വയസ്സുകാരനായ നാലാം ക്ലാസ് വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരാവസ്ഥയിലായ വിദ്യാർഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കുട്ടികളുടെ വീട് നിൽക്കുന്ന പ്രദേശത്ത് വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശനിയാഴ്ച വൈകുന്നേരം കുട്ടി ട്യൂഷന് പോകുമ്പോൾ ആരോപണവിധേയനായ നാലാം ക്ലാസ് വിദ്യാർഥി ആരുമില്ലാത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് ഡി.സി.പി സോനം കുമാർ പറഞ്ഞു. എസ്.എൻ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കുട്ടി കഴിയുന്നത്. മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫൊറൻസിക് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്. ആരോപണവിധേയനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും ഡി.സി.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *