അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്
അന്തരിച്ച അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അസ്സബാഹിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്. അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം ബയാൻ പാലസിൽ അനുശോചനം അറിയിക്കുവാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് വന്നെത്തിയത്. ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ-സദൂൻ, നാഷണൽ ഗാർഡ് ചീഫ് ശൈഖ് സാലം അലി അസ്സബാഹ്, രാജ കുടുംബാഗങ്ങള്‍ എന്നീവരോടും…