സൗദിയിൽ ​ട്രാഫിക്​ പിഴ ഇളവ്; ഇനി ദിവസങ്ങൾ മാത്രം ബാക്കി

സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് കാലയളവ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി. 2024 ഏപ്രിൽ വരെ ചുമത്തിയ പിഴകൾ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച കാലാവധിയാണ് 2025 ഏപ്രിൽ 18-ന് അവസാനിക്കുന്നത്.വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടക്കാവുന്ന ഇളവും നൽകിയിട്ടുണ്ട്. ഈ അവസരത്തിൽ ട്രാഫിക് പിഴകൾ അടക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു. ഏപ്രിൽ 18-നുശേഷം പിഴകൾ അടക്കാൻ ഇളവ് ലഭിക്കില്ല. അതുപോലെപൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾക്കും ഇളവ് ബാധകമല്ല. മയക്കുമരുന്നോ…

Read More

സൗദികളുടെ ശരാശരി ആയുസ് 78 വർഷമായി ഉയർന്നു

സൗദി പൗരന്മാരുടെ ശരാശരി ആയുസ്സ് എഴുപത്തി എട്ട് വർഷത്തിലധികമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ മേഖലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഭാഗമായാണ് നേട്ടം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെ കണക്കാണ് പുറത്തു വന്നത്. 2016 ലെ കണക്കുകൾ പ്രകാരം ശരാശരി ആയുസ്സ് 74 വർഷമായിരുന്നു. ലോക ആരോഗ്യദിനത്തോടനുബന്ധിച്ചാണ് കണക്കുകൾ പുറത്തുവിട്ടത്. നടത്തം പ്രോത്സാഹിപ്പിക്കൽ, ആരോഗ്യകരമായ ദൈനംദിന ശീലങ്ങൾ വളർത്തൽ, ജനങ്ങൾക്കിടയിൽ ആരോഗ്യപരമായ ബോധവത്ക്കരണം തുടങ്ങി നിരവധി പദ്ധതികളാണ് ആരോഗ്യ മേഖലയിൽ നടപ്പിലാക്കിയിട്ടുള്ളത്. ഇവയുടെ പ്രതിഫലനം കൂടിയാണ് നേട്ടം….

Read More

അറബ് ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ ഇനി സൗദിയുടെ പേരിൽ

അറേബ്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലുള്ള സൗദി ത്രില്ലർ സെവൻ ഡോഗ്സിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി. 150 കോടി റിയാൽ ചെലവിട്ടാണ് സിനിമ നിർമിക്കുന്നത്. സൗദിയിലെ റിയാദിലാണ് സിനിമയുടെ മുഴുവൻ ഭാഗങ്ങളും ചിത്രീകരിച്ചത്. റിയാദിലെ അൽ ഹസ്സൻ സ്റ്റുഡിയോ കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം . ഈജിപ്ഷ്യൻ താരങ്ങളായ കരീം അബ്ദുൽ അസീസ്, സൗദി അഭിനേതാവായ നാസ്സർ അൽ കസബി എന്നിവർ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. അദിൽ എൽ അർബി, ബിലാൽ ഫല്ലാഹ് എന്നിവരാണ് സംവിധായകർ. സൗദി ജനറൽ എന്റർടെയിൻമെന്റ്…

Read More

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ലക്ഷം റിയാൽ പിഴ

ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച് അയാളെ സൗദിയിലെത്തിച്ച ഹജ്ജ്, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വർധിക്കും….

Read More

വിമാന സർവീസ് നടത്താൻ ലൈസൻസ് നേടി റിയാദ് എയർ

വിമാന സർവീസ് നടത്താൻ ലൈസൻസ് നേടി റിയാദ് എയർ. ഈ വർഷം അവസാന പാദത്തിൽ റിയാദ് എയർ സർവീസുകൾ ആരംഭിക്കും. സർവീസുകൾ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ വിമാന സർവീസുകൾ ആരംഭിക്കാനാണ് സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ ലൈസൻസ് കരസ്ഥമാക്കിയിരിക്കുന്നത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ റിയാദ് എയറിനു ലൈസൻസ് അനുവദിച്ചിരിക്കയാണ്. അധികൃതർ ആവശ്യപ്പെട്ട എല്ലാ മാനദണ്ഡങ്ങളും പാലിച്ച ശേഷം ഈ വർഷം നാലാം പാദത്തിൽ സേവനം ആരംഭിക്കാൻ…

Read More

ഒരാഴ്ചയ്ക്കിടെ സൗദി നാടുകടത്തിയത് 7,523 പേരെ

താമസ, കുടിയേറ്റ, അതിർത്തി നിയമം ലംഘിച്ചതിന് സൗദി ഒരാഴ്ച കൊണ്ട് നാടുകടത്തിയത്  7,523 പേരെ. മാർച്ച് 27 മുതൽ ഈ മാസം 2 വരെ നടത്തിയ പരിശോധനയിൽ പിടിക്കപ്പെട്ട 18,523 പേരിൽ നിന്നാണ് ഇത്രയും പേരെ നാടുകടത്തിയത്. പിടിക്കപ്പെട്ടവരിൽ കൂടുതലും (12,995) താമസ കുടിയേറ്റ നിയമം ലംഘിച്ചവരാണ്.  1900 പേർ തൊഴിൽ നിയമലംഘനത്തിനും പിടിയിലായി. ഇവർക്ക് യാത്രാരേഖകൾ നേരെയാക്കുന്നതിന് അതതു രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭിക്കുന്ന മുറയ്ക്ക് ശേഷിച്ചവരെയും നാടുകത്തുമെന്നും അധികൃതർ അറിയിച്ചു.

Read More

സൗദിയിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.4 തീവ്രത

സൗദി അറേബ്യയിൽ ഭൂചലനം. ദമ്മാമിന് സമീപമുള്ള ജുബൈലിലാണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് 41 കിലോ മീറ്റർ വടക്കു കിഴക്കായുള്ള സമുദ്രത്തിലാണ് ഇതിന്റെ ഉത്ഭവമെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോ സയൻസസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രാദേശിക സമയം 2.39നാണ് ഭൂചനലം അനുഭവപ്പെട്ടത്. ഉപരിതലത്തിൽ നിന്ന് 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.  സംഭവത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ, നേരിയ…

Read More

സൗദിയിൽ ഇന്ന് മുതൽ വീണ്ടും മഴ കനക്കും

സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്ന് മുതൽ വീണ്ടും മഴ കനക്കും. ഇന്ന് മുതൽ തിങ്കൾ വരെയായിരിക്കും മഴ തുടരുക. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിന്റേതാണ് മുന്നറിയിപ്പ്. തബൂക്ക്, മദീന, അൽ ജൗഫ്, ഹാഇൽ, ഖസീം, അൽബാഹ, അസീർ എന്നിവിടങ്ങളിലാണ് മഴ മുന്നറിയിപ്പ്. ഇവിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. പ്രദേശ വാസികൾ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. തടാകങ്ങളിലേക്ക് പോവാതിരിക്കുക , വെള്ളപ്പൊക്ക സാധ്യത പ്രദേശങ്ങളിൽ നിന്ന് മാറുക, വെള്ള കെട്ടുകളിൽ കുളിക്കാനിറങ്ങാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്….

Read More

ലോകത്തിലെ ഏറ്റവും വലിയ ബാർബർ ഷോപ് മക്ക ക്ലോക്ക് ടവറിൽ

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും സന്ദർശകർക്കും…

Read More

മനുഷ്യനേത്രങ്ങൾ കേന്ദ്രീകരിച്ച് സൗദി അറേബ്യ ആദ്യമായി ബഹിരാകാശ ഗവേഷണ ദൗത്യം ആരംഭിക്കുന്നു

 മനുഷ്യന്റെ നേത്ര മൈക്രോബയോമിൽ രാജ്യത്തെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത പരീക്ഷണം ആരംഭിക്കാൻ സൗദി ഒരുങ്ങുന്നു. ബഹിരാകാശ ഗവേഷണ സംരംഭങ്ങൾക്ക് ഒരു നാഴികക്കല്ലാവുന്ന പദ്ധതി ഫലക് ഫോർ സ്‌പേസ് സയൻസ് ആൻഡ് റിസർച്, സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് പൂർത്തിയാക്കുക. ‘ഫ്രെയിം 2’ ന്റെ ഭാഗമായ പദ്ധതിയാണ് നടപ്പിലാക്കുന്നത്. കണ്ണിലെ സ്വാഭാവിക സൂക്ഷ്മജീവികളെ മൈക്രോഗ്രാവിറ്റി എങ്ങനെ ബാധിക്കുന്നുവെന്ന് പര്യവേക്ഷണം ചെയ്യുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഇത് ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിപ്ലവകരമായ ഉൾക്കാഴ്ചകൾ തുറക്കുകയും ഭൂമിയിലെ വൈദ്യശാസ്ത്ര ഗവേഷണം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും….

Read More