ഒമാനിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നും കാറ്റ് വീശാൻ സാധ്യത; താപനില കുറയും

ഒമാനിൽ വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് സജീവമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുറൈമി, വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയയുടെ ചില ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഗവർണറേറ്റുകളെ ഇത് ബാധിക്കും. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണലും ഉയരാൻ സാധ്യതയുണ്ട്. ഇത് തിരശ്ചീന ദൃശ്യപരത കുറക്കുമെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ താപനിലയിലും പ്രകടമായ ഇടിവുണ്ടാകും.

Read More

തൊഴിൽ നിയമലംഘനം; ഒമാനിൽ 810 പ്രവാസികളെ നാടുകടത്തി

ഒമാനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയത് 1599 പരിശോധന കാമ്പയിനുകൾ. 810 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിലെ ജോയന്റ് ഇൻസ്‌പെക്ഷൻ ടീം ഓഫിസ് വഴിയായിരുന്നു തൊഴിൽ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കിയിരുന്നത്. പരശോധനയിലൂടെ 3,853 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 499 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചതായും 768 പേർ രജിസ്റ്റർ ചെയ്ത തൊഴിലുടമകൾക്ക് പുറമെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതായും കണ്ടെത്തി. സ്വയം തൊഴിൽ…

Read More

റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി

റമദാൻ മാസത്തിൽ അപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദിനചര്യകളിലെ മാറ്റങ്ങളാണ് പലപ്പോഴും അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്നത്. അതിനാൽ, ഗതാഗത സുരക്ഷാ നടപടികൾ പാലിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഇഫ്താറിന് മുമ്പായി ലക്ഷ്യസ്ഥാനങ്ങളിലെത്താൻ തിടുക്കം കൂട്ടി അമിത വേഗതയിൽ പോകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ഇത് വേഗം പരിധി കവിയുകയും ഗുരുതരമായ നിയമലംഘനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നോമ്പിനിടെ ക്ഷീണവും ശ്രദ്ധ കുറയുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും അതിനാൽ…

Read More

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം മു​ന്നൊ​രു​ക്കം ഊ​ർ​ജി​ത​മാ​ക്കി ഒ​മാ​ൻ

ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള മു​ന്നൊ​രു​ക്കം ഊ​ർ​ജി​ത​മാ​ക്കി ഒ​മാ​ൻ. ഈ ​മാ​സം 20ന് ​ദ​ക്ഷി​ണ​കൊ​റി​യ​ക്കെ​തി​രെ​യും 25ന് ​കു​വൈ​ത്തി​നെ​തി​രെ​യു​മാ​ണ് ഒ​മാ​ന്റെ മ​ത്സ​ര​ങ്ങ​ള്‍. ര​ണ്ടും എ​വേ മ​ത്സ​ര​ങ്ങ​ളാ​ണ്. തു​ട​ര്‍ന്ന് ജൂ​ണി​ല്‍ ടീം ​ജോ​ഡ​നെ​യും ഫ​ല​സ്തീ​നെ​യും നേ​രി​ടും.​മ​ത്സ​ര​ങ്ങ​ളു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ക്കാ​യി ഒ​മാ​ന്റെ ആ​ഭ്യ​ന്ത​ര പ​രി​ശീ​ല​ന ക്യാ​മ്പി​നു​ള്ള സ്ക്വാ​ഡ് പ്ര​ഖ്യാ​പി​ച്ചു. 24 അം​ഗ സ്ക്വാ​ഡി​ൽ പ​രി​ച​യ സ​മ്പ​ന്ന​രെ​യും പു​തു​മു​ഖ​ങ്ങ​ളെ​യും കോ​ച്ച് റ​ശീ​ദ് ജാ​ബി​ര്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മി​ക​ച്ച ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ന്തി​മ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധി​ക്കും. . പു​തു​ര​ക്ത​ങ്ങ​ള്‍ക്ക് പ്രാ​ധാ​ന്യം ന​ല്‍കി​യു​ള്ള​താ​ണ് ടീം. ​സ​മീ​പ​കാ​ല​ങ്ങ​ളി​ല്‍ താ​ര​ങ്ങ​ള്‍ ന​ട​ത്തി​യ…

Read More

മ​നു​ഷ്യ അ​വ​യ​വ കൈ​മാ​റ്റം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്

മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ മ​നു​ഷ്യ അ​വ​യ​വ​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​നു​ള്ള പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്സ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, മ​റ്റ് പ്ര​സ​ക്ത​മാ​യ അ​ധി​കാ​രി​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ അ​വ​യ​വം മാ​റ്റി​വെ​ക്ക​ൽ പ​ദ്ധ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ഒ​രു പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​യി​രു​ന്നു ഈ ​പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം. മ​നു​ഷ്യാ​വ​യ​വ​ങ്ങ​ളു​ടെ​യും ടി​ഷ്യൂ​ക​ളു​ടെ​യും കൈ​മാ​റ്റം വേ​ഗ​ത്തി​ലാ​ക്കു​ക, ട്രാ​ൻ​സ് പ്ലാ​ൻ​റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി അ​വ​യു​ടെ സു​ര​ക്ഷി​ത​വും സ​മ​യ​ബ​ന്ധി​ത​വു​മാ​യ വ​ര​വ് ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഈ ​സം​രം​ഭ​ത്തി​ലൂ​ടെ, സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ വേ​ഗ​ത്തി​ലു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​തം…

Read More

മ​ബേ​ല സൗ​ത്തി​ല്‍ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ചു

അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കാ​യി മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ മ​ബേ​ല സൗ​ത്തി​ല്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ബി​ല്‍ഡി​ങ്ങി​ന് സ​മീ​പ​ത്തെ റൗ​ണ്ട് എ​ബൗ​ട്ട് ഭാ​ഗി​ക​മാ​യി അ​ട​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ റോ​ഡ് അ​ട​ഞ്ഞു​കി​ട​ക്കും. ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് ട്രാ​ഫി​ക് വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് താ​ൽ​ക്കാ​ലി​ക​മാ​യി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ ഗ​താ​ഗ​ത നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ അ​ഭ്യ​ര്‍ഥി​ച്ചു.

Read More

2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ

2025ലെ സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിൽ മുന്നേറ്റവുമായി ഒമാൻ. 12 ഉപസൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക തയ്യാറാക്കിയത്. നിയമവാഴ്ച, സ്വത്തവകാശങ്ങൾ, സാമ്പത്തിക മേഖലയുടെ വളർച്ച എന്നിവയിൽ ഒമാൻ കാര്യമായ പുരോഗതി കൈവരിച്ചു. 2024-ൽ 62.9 പോയിന്റായിരുന്നത് 2025-ൽ 65.4 പോയിന്റായി ഉയർന്നു. ഇതോടെ ആഗോളതലത്തിൽ 184 രാജ്യങ്ങൾക്കിടയിൽ 58-ാം സ്ഥാനത്താണ് രാജ്യം. ഹെറിറ്റേജ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ മുന്നേറ്റം. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിൽ 14 രാജ്യങ്ങളിൽ അഞ്ചാം സ്ഥാനമാണ് ഒമാൻ നിലനിർത്തുന്നത്. ‘മിതമായ…

Read More

‘ന്യൂ സിറ്റി സലാല’ തീരദേശ വികസനത്തിന്റെ മാസ്റ്റർപ്ലാൻ പുറത്തിറക്കി

ഒമാനിലെ രണ്ടാമത്തെ വലിയ നഗരമായ സലാലയുടെ തീരപ്രദേശം സമഗ്രമായി പുനർനിർമ്മിക്കുന്നതിനുള്ള മാസ്റ്റർപ്ലാൻ ഒമാൻ ഭവന നഗര ആസൂത്രണ മന്ത്രാലയം പുറത്തിറക്കി. ഒമാൻ വിഷൻ 2040 ന്റെ ഭാഗമായി, ഈ വർഷം അവസാനത്തോടെ ‘ന്യൂ സിറ്റി സലാല’ വാട്ടർഫ്രണ്ട് വികസന പദ്ധതിക്ക് തുടക്കമാകും. രാജ്യത്തുടനീളം നടപ്പിലാക്കുന്ന 33 ബില്യൺ ഒമാനി റിയാലിന്റെ വികസന പദ്ധതിയുടെ സുപ്രധാന ഭാഗമാണിത്. പ്രമുഖ അന്താരാഷ്ട്ര ഡിസൈൻ സ്റ്റുഡിയോയായ സാസാക്കി രൂപകൽപ്പന ചെയ്ത ഈ പദ്ധതി 7.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് വ്യാപിച്ചു കിടക്കുന്നത്….

Read More

ലൈസൻസില്ലാതെ ധനസമാഹരണം നടത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ പൊതുജനങ്ങളിൽ നിന്നും ലൈസൻസില്ലാതെ പണം പിരിക്കുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സാമൂഹിക വികസന മന്ത്രാലയം. മതിയായ അനുമതിയില്ലാതെ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് മന്ത്രാലയം അറിയിച്ചു. ഒമാൻ പീനൽ കോഡിലെ 299, 300 വകുപ്പുകൾ അനധികൃത ധനസമാഹരണത്തെക്കുറിച്ച് വ്യക്തമായി പ്രതിപാദിക്കുന്നു. 299-ാം വകുപ്പ് പ്രകാരം, ബന്ധപ്പെട്ട അധികാരികളിൽ നിന്ന് സാധുവായ ലൈസൻസില്ലാതെ സംഭാവനകൾ അഭ്യർത്ഥിക്കുകയോ പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് മാസം വരെ തടവോ, 200 മുതൽ…

Read More

ഒമാൻ-അജ്മാൻ ബസ് സർവിസിന് തുടക്കം; ദിവസേന രണ്ട് സർവിസുകൾ

ഒമാനിൽ നിന്നും അജ്മാനിലേക്ക് പുതിയ ബസ് സർവീസിന് തുടക്കം. പ്രമുഖ ഗതാഗത കമ്പനിയായ അൽഖഞ്ചരിയാണ് സർവീസിന് തുടക്കമിട്ടത്. ദിവസേന രണ്ട് സർവീസുകളാണ് നടത്തുന്നത്. അജ്മാനിൽ നിന്നും മസ്‌കത്തിലേക്കും ദിവസേന രണ്ട് സർവീസുകൾ ഉണ്ടാകും. ഒരു ഭാഗത്തേക്ക് പത്ത് റിയാലാണ് ടിക്കറ്റ് നിരക്ക്. രാവിലെ ആറ് മണിക്കും ഒമ്പത് മണിക്കുമാണ് മസ്‌കത്തിൽ നിന്നും ബസുകൾ സർവീസ് ആരംഭിക്കുന്നത്. അജ്മാനിൽ നിന്ന് രാവിലെ 9 മണിക്കും 11 മണിക്കും സർവീസുകൾ ഉണ്ടാകും.1998ൽ ആരംഭിച്ച സ്വദേശി ഗതാഗത കമ്പനിയാണ് അൽ ഖഞ്ചരി….

Read More