ഏകീകൃത ജിസിസി വിസ ഇനിയും വൈകും: ഒമാൻ പൈതൃക, ടൂറിസം മന്ത്രി

ഏകീകൃത ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) വിസ ഇനിയും വൈകുമെന്ന് ഒമാൻ പൈതൃക, ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി. സുരക്ഷാ കാരണങ്ങളാണ് ഏകീകൃത ജിസിസി വിസ വൈകാൻ ഇടയാക്കുന്നതെന്നും ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു. പ്രാദേശിക ടൂറിസം കാര്യക്ഷമമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ഏകീകൃത ജിസിസി വിസ. അംഗരാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ ആശങ്കകളും വ്യത്യസ്ത വീക്ഷണങ്ങളും മൂലം വിസ നടപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടെന്ന് ഷൂറ കൗൺസിലിന്റെ എട്ടാമത് പതിവ് സെഷനിൽ നടന്ന ചർച്ചയിലാണ് പൈതൃക, ടൂറിസം…

Read More

പെരുന്നാളിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണം; ഒമാൻ തൊഴിൽ മന്ത്രാലയം

ഈദിനോടനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളം നേരത്തെ നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം. തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, മാർച്ച് മാസത്തെ വേതനം 27ന് മുൻപ് തൊഴിലാളികൾക്ക് നൽകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് അതേസമയം, ഇതിനോടകം മാർച്ച് മാസത്തെ ശമ്പളം നൽകി തുടങ്ങിയ കമ്പനികളുമുണ്ട്. നേരത്തെ വേതനം ലഭിച്ചു തുടങ്ങിയതോടെ വിപണിയിലും ഉണർവ് പ്രകടമാണ്. അതേസമയം ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29…

Read More

ലോകകപ്പ് യോഗ്യത: ഒമാൻ ഇന്ന് കുവൈത്തിനെതിരെ

ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാൻ ഇന്ന് കുവൈത്തിനെ നേരിടും. ഒമാൻസമയം രാത്രി 10.15ന് കുവൈത്ത് ജാബിർ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. ദക്ഷിണ കൊറിയയെ അവരുടെ നാട്ടിൽ സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസവുമായാണ് റെഡ് വാരിയേഴ്‌സ് കുവൈത്തിൽ വിമാനമിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ പ്രതരോധനിര മികച്ച പ്രകടനമാണ് പുത്തെടുത്ത്. ഇന്നും ഈ ഫോം തുടരുകയാണെങ്കിൽ ഒമന്റെ പ്രതിരോധമതിൽ ഭേദിക്കാൻ കുവൈത്ത് വിയർപ്പൊഴുക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിലെ ടീമിൽനിന്ന് കോച്ച് വലിയ മാറ്റങ്ങൾക്ക് മുതിരാൻ സാധ്യതയില്ല. ചില…

Read More

മുസന്ദമിലെ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ പുതിയ വിമാനത്താവളത്തിന് അന്തിമ രൂപരേഖയായി. ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കുമെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി പറഞ്ഞു. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഗവർണറേറ്റിന്റെ വികസന പദ്ധതികളെ കുറിച്ച് വിശദീകരിക്കവെയാണ് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹിം ബിൻ സഊദ് അൽ ബുസൈദി വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങളും പങ്കുവച്ചത്. 2028 രണ്ടാം പാദത്തോടെ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാക്കും. മേഖലയുടെ തന്നെ വികസനത്തിന് പുതിയ വേഗം…

Read More

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

ഒമാനില്‍ ഈദുല്‍ ഫിത്തര്‍ (ചെറിയ പെരുന്നാള്‍) അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ അവധി ആരംഭിക്കും. ചെറിയ പെരുന്നാള്‍ മാര്‍ച്ച് 30 ഞായറാഴ്ച ആയാല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെ ആയിരിക്കും പൊതു അവധി. ചെറിയ പെരുന്നാള്‍ മാര്‍ച്ച് 31 തിങ്കളാഴ്ച ആയാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 5 ശനിയാഴ്ച വരെ അവധിയായിരിക്കും. പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി ഒരുപോലെ ബാധകമായിരിക്കും.

Read More

എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇ-പേയ്മെന്റ് സൗകര്യം ഒരുക്കണമെന്ന് ഒമാൻ മന്ത്രാലയം

എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങൾ നൽകണമെന്നും ഫോൺ നമ്പറുകൾ വഴി ബാങ്ക് ട്രാൻസ്ഫറുകൾ അഭ്യർഥിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാണിജ്യവ്യവസായ നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ആവശ്യപ്പെട്ടു. ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകൾ നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ തജാവുബ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യാവുന്നതാണ്. ഉപഭോക്താക്കൾക്ക് ഇ-പേയ്‌മെൻറ് സേവനം നൽകുന്നതുമായി ബന്ധപ്പെട്ട് കട ഉടമകൾക്കായി നിരവധി ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ക്രയവിക്രയ പ്രവർത്തനങ്ങൾ, കസ്റ്റമർ സർവിസ് മാനേജ്മെന്റ്, ഫിനാൻഷ്യൽ എന്നിവ ത്വരിതപ്പെടുത്തുന്നതിന് പുറമെ, പണമിടപാടിലെ സുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനും, സമഗ്രമായ…

Read More

മസ്‌ക്കത്തിലെ ഇന്ത്യൻ സ്‌കൂളുകളിൽ രണ്ടാം ഘട്ട പ്രവേശന അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി: 3072 വിദ്യാർഥികൾക്ക് കൂടി പ്രവേശനം

മസ്‌കത്തിലെ ഏഴ് ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള രണ്ടാം ഘട്ട പ്രവേശന അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 3,072 സീറ്റുകളിലേക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത് www.indianschoolsoman.com എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഓരോ സ്‌കൂളുകളിലെയും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.ഒമാൻ റസിഡൻസ് വീസയുള്ള ഇന്ത്യക്കാരല്ലാത്ത മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി വിദ്യാർഥികൾക്കും അഡ്മിഷന് അപേക്ഷിക്കാം. അപേക്ഷിക്കുന്ന സ്‌കൂളുകളിൽ സീറ്റുകൾ ഉണ്ടെങ്കിൽ മാത്രമേ പ്രവേശനം ലഭിക്കു. അല്ലെങ്കിൽ സീറ്റുകൾ ലഭ്യമായ മറ്റ് സ്‌കൂളുകളെ സമീപിക്കേണ്ടിവരും. അഡ്മിഷൻ നടപടികൾ പൂർണമായും ഓൺലൈനിലൂടെയാണ് നടക്കുന്നത്. ഒന്നാം…

Read More

ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നു; പിടിയിലാകുന്നവർ കൂടുതലും പ്രവാസികൾ

 ഒമാനിൽ ഒമാനിൽ ഭിക്ഷാടന കേസുകൾ വർധിക്കുന്നതായി സാമൂഹിക വികസന മന്ത്രാലയം. വിശുദ്ധ റമദാൻ മാസത്തിലും പൊതു അവധി ദിവസങ്ങളിലും യാചന വർദ്ധിച്ചുവരുന്നതായാണ് മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചത്. പിടിയിലാവുന്നരിൽ ഭൂരിഭാഗവും പ്രവാസികളണെന്നും മന്ത്രാലയം പറയുന്നു. കഴിഞ്ഞ ദിവസം നടന്ന മാധ്യമ സമ്മേളനത്തിൽ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹമൗദ് ബിൻ മുർദാദ് അൽ ഷാബിബി ഇക്കാര്യം വെളിപ്പെടുത്തിയത്. യാചകരെ പിടികൂടുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം റോയൽ ഒമാൻ പൊലീസിനാണ്. യാചനയിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി വ്യക്തികൾ യഥാർത്ഥ ആവശ്യം കൊണ്ടല്ല, മറിച്ച് ഒരു…

Read More

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 31ന് ആകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്രജ്ഞർ

ഒമാനിൽ ചെറിയ പെരുന്നാൾ മാർച്ച് 31ന് ആകാനാണ് സാധ്യതയെന്ന് ഒമാൻ ജ്യോതിശാസ്ത്ര സൊസൈറ്റി നിരീക്ഷണ തലവൻ അബ്ദുൾവഹാബ് അൽ ബുസൈദി. റമളാൻ 29 ആയ മാർച്ച് 29ന് മസ്‌കത്തിൽ, വൈകുന്നേരം 6:21നാണ് സൂര്യാസ്തമയം കണക്കാക്കുന്നത്. തുടർന്ന് വൈകുന്നേരം 6:26ന് ചന്ദ്രാസ്തമയവും സംഭവിക്കുന്നു. ചന്ദ്രൻ അഞ്ച് മിനിറ്റ് മാത്രമേ ചക്രവാളത്തിൽ ഉണ്ടാകൂ. ചന്ദ്രക്കല ചക്രവാളത്തിന് ഏകദേശം രണ്ട് ഡിഗ്രി മുകളിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രകാശ തീവ്രത 0.4% ആയിരിക്കും. അതിനാൽ മാർച്ച് 29ന് ചന്ദ്രനെ കാണുന്നത് മിക്കവാറും അസാധ്യമായിരിക്കുമെന്ന് അബ്ദുൾവഹാബ്…

Read More

ഒമാനില്‍ വസന്തകാലം ആരംഭിച്ചു

ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ വിവിധ നഗരങ്ങളിലെ താപനില ക്രമാനുഗതമായി ഉയരും. ശൈത്യകാലത്തില്‍ നിന്ന് വസന്തകാലത്തിലേക്കുള്ള മാറ്റം വരും ദിവസങ്ങളില്‍ അന്തരീക്ഷത്തില്‍ പ്രകടമാകും. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മുഖ്ശിന്‍ പ്രദേശത്താണ്, 36.4 ഡിഗ്രി സെല്‍ഷ്യസ്. ഉം അല്‍ സമായിം (35.8 ഡിഗ്രി), മര്‍മൂര്‍, തുംറൈത്ത് (35.7 ഡിഗ്രി), ഹൈമ…

Read More