
‘തരൂരിന്‍റെ ലേഖനം വസ്തുതകള്‍ തുറന്നു കാണിക്കുന്നത്’; എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നു, ആരെയും തല്ലാൻ പാടില്ല: എംവി ഗോവിന്ദൻ
കോട്ടയത്തെ നഴ്സിംഗ് കോളേജിലെ റാഗിംഗ് അതിക്രൂര സംഭവമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ ശ്രമം നടക്കുന്നുവെന്നും എസ്എഫ്ഐയെ എങ്ങനെ ക്രൂശിക്കാമെന്നാണ് ചിലർ നോക്കുന്നതെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. എസ്എഫ്ഐയ്ക്ക് ആ സംഭവവുമായി യാതൊരു ബന്ധവുമില്ല. പ്രതിപക്ഷ നേതാവടക്കം നടത്തുന്നത് വ്യാജ പ്രചാരണമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ടി പി ശ്രീനിവാസനെ തല്ലിയത് മഹാ അപരാധമല്ലെന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ വിശദീകരണത്തിൽ, ആരെയും തല്ലാൻ പാടില്ല എന്നായിരുന്നു…