മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് ശൈഖ് ഹസീന

ബംഗ്ലാദേശിന്റെ ഇടക്കാല സർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ക്രിമിനൽ തലവനാണെന്ന് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന. 2024ലെ പ്രക്ഷോഭ സമയത്ത് 450 പോലീസ് സ്റ്റേഷനുകൾക്ക് അദ്ദേഹവും അനുയായികളും തീയിട്ടതായും ശൈഖ് ഹസീന ആരോപിച്ചു. നിലവിൽ ഇന്ത്യയിൽ പ്രവാസിയായി കഴിയുന്ന ശൈഖ് ഹസീന കലാപ സമയത്ത് കൊല്ല​പ്പെട്ട നാലു പോലീസുകാരുടെ വിധവകളുമായി സൂമിൽ സംസാരിക്കുമ്പോഴായിരുന്നു മുഹമ്മദ് യൂനുസിനെ ക്രിമിനൽ തലവനെന്നു വിശേഷിപ്പിച്ചത്. പോലീസുകാരുടെ നഷ്ടത്തിൽ അനുശോചിച്ച ശൈഖ് ഹസീന താൻ തിരിച്ചെത്തിയാൽ കുടുംബത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു….

Read More

കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഉദയനിധി സ്റ്റാലിൻ

തമിഴ്നാട്ടിൽ മറ്റൊരു ഭാഷായുദ്ധം ഉണ്ടാക്കരുതെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ, ആയിരക്കണക്കിന് തമിഴർ തമിഴ് ഭാഷക്ക് വേണ്ടി ജീവൻ ബലിയർപ്പിക്കുമെന്നും ഉദയനിധി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിലോ അവരുടെ ഭാവിയിലോ രാഷ്ട്രീയം കാണരുത്. വിദ്യാഭ്യാസത്തിനുള്ള ഫണ്ട് കേന്ദ്ര സർക്കാർ ഉടൻ അനുവദിക്കണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം, ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നിവക്കെതിരെ ഡി.എം.കെ ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് കേന്ദ്ര സർക്കാറിനെതിരെ ഉദയനിധി കടുത്ത ഭാഷയിൽ തുറന്നടിച്ചത്. ‘തമിഴ്‌നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ…

Read More

ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല പാലം പുനർനിർമിക്കും; 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായുള്ള 35 കോടി രുപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമിക്കുകയെന്നും വാർത്താകുറിപ്പിൽ ധനമന്ത്രി വ്യക്തമാക്കി. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത്‌ പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം…

Read More

ഡി.വൈ.എഫ്.ഐയുടെ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം

സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ സ്റ്റാ​ർ​ട്ട​പ് ന​യ​ത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ ശശിതരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചിരിക്കുന്നത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി, സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ എന്നിവരാണ് തരൂരിനെ ക്ഷണിക്കാനായി എത്തിയത്. എന്നാൽ, ആ ദിവസങ്ങളിൽ മറ്റ് പരിപാടികൾ ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും ഡി.വൈ.എഫ്.ഐയുടെ പരിപാടിക്ക് എല്ലാ ആശംസകളും…

Read More

എംബിരാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല

എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എംബിരാജേഷിന്‍റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല രം​ഗത്ത്. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടുവെന്നും പാലക്കാട്‌ എംപി വി.കെ.ശ്രീകണ്ഠൻ തനിക്കുവേണ്ടി സംവാദത്തിൽ പങ്കെടുക്കുമെന്ന് ചെന്നിത്തല പറഞ്ഞു. ബ്രൂവെറി വിഷയത്തിലെ ഏകപക്ഷീയ തീരുമാനം അഴിമതിയാണ്. സിപിഎം നടത്തുന്നത് കൊള്ളയാണ് സിപിഐയുടെ നിലപാട് പോലും കണക്കിലെടുക്കുന്നില്ലെന്നും സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തിൽ എടുക്കാതെയാണ് സിപിഎമ്മിന്‍റെ ധാർഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു. കൊക്കക്കോള പൂട്ടിച്ചവർ മദ്യ കമ്പനിയെ…

Read More

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പങ്കുവെച്ച് വൈറ്റ് ഹൗസ്

അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിട്ട് വിമാനത്തിൽ കയറ്റുന്നതിന്റെ വീഡിയോ വൈറ്റ് ഹൗസ് പങ്കുവെച്ചു. അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ച രീതിയിൽ കടുത്ത വിമർശനം ഉയരുന്നതിനിടെയാണ് ഇപ്പോൾ ദൃശ്യങ്ങൾ പുറത്തുവന്നിരുക്കുന്നത്. 41 സെക്കൻഡുള്ള വീഡിയോയിൽ കൈയ്ക്കും കാലിലും ചങ്ങലയിട്ട് ആളുകളെ വിമാനത്തിലേക്ക് കയറ്റുന്നതാണ് ഉള്ളത്. മാത്രമല്ല ഒരു പെട്ടിയിൽനിന്ന് നിരവധി ചങ്ങലകൾ ഉദ്യോ​ഗസ്ഥൻ പുറത്തെടുക്കുന്നതും കാണാം. അതേസമയം, ആരുടേയും മുഖം വെളിപ്പെടുത്തിയിട്ടില്ല. സൈനികവിമാനത്തിൽ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയിൽ തിരിച്ചെത്തിയവർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുൾപ്പെടെ വിലങ്ങുവെച്ചെന്നും…

Read More

പുതിയ മദ്യനയം വൈകും

സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷൻ ഡ്രൈ ഡേയ്ക്ക് മദ്യം നൽകുന്നതിലും കൂടുതൽ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തിൽ അഭിപ്രായം ഉയർന്നു വന്നു. തുടർന്ന് കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റി. പുതിയ കള്ളു ഷാപ്പുകൾ അനുവദിക്കുന്നതിലും പുതിയ മദ്യനയത്തിൽ വ്യക്തയില്ലെന്നുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടത്. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാർട്ടികൾക്കും ഒന്നാം തീയതി ഡ്രൈ ഡേ ദിവസം ഇളവ്…

Read More

ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് ട്രംപ്

ഇന്ത്യയ്ക്ക് നൽകുന്ന സാമ്പത്തിക സഹായം റദ്ദാക്കിയതിൽ പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രം​ഗത്ത്. ഇന്ത്യ ഉയർന്ന തോതിൽ ടാക്സ് ഈടാക്കുന്നതിനാൽ കൈയിൽ നിറയെ പണമുണ്ടാകുമെന്നാണ് ട്രംപിന്റെ പ്രസ്താവന. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതിന് നൽകി വരുന്ന 21 മില്യൺ ഡോളർ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഡോജ് കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്തു വന്നത്. “ഇന്ത്യയ്ക്ക് 21 മില്യൺ ഡോളർ എന്തിനാണ് നൽകുന്നത്? അവർക്ക് ധാരാളം പണമുണ്ട്. അമേരിക്കയുടെ കാര്യത്തിൽ അവർ ലോകത്തിലെ…

Read More

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല; ആദിവാസി കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കൊല. തൃശൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു. തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം നടന്ന്. പാണഞ്ചേരി 14-ാം വാർഡിലെ താമരവെള്ളച്ചാൽ സങ്കേതത്തിലെ മലയൻ വീട്ടിൽ പ്രഭാകരൻ (60) ആണ് കൊല്ലപ്പെട്ടത്. വനവിഭവമായ പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴാണ് ആന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കാട്ടാനയുടെ അടിയേറ്റ് വീണശേഷം ചവിട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. നാലു കിലോമീറ്റർ ഉൾവനത്തിൽ കരടിപാറ തോണിക്കലിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇയാളോടൊപ്പം മകനും മരുമകനമുണ്ടായിരുന്നു. കാട്ടനയുടെ അടിയേറ്റ് വീഴുകയായിരുന്നു. ഇതിനുശേഷം…

Read More

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ പുറത്ത്

യുജിസി കരട് നയത്തിനെതിരായ കൺവെൻഷന്‍റെ മാർഗ നിർദേശങ്ങൾ ഉന്നത വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കി. പരിപാടിയുടെ ചെലവുകൾ അതാത് സർവ്വകലാശാലകൾ വഹിക്കണമെന്നാണ് സർക്കാരിന്റെ നിര്‍ദേശം. പങ്കെടുക്കുന്ന അധ്യാപകർക്കും വിദ്യാർഥികൾക്കും അവധി നൽകും. അതേസമയം കൺവെൻഷനെതിരെ ഇടപെടൽ ആവശ്യപ്പെട്ട് കേരള വിസി മോഹനൻ കുന്നുമ്മൽ ഗവർണർക്ക് കത്തയച്ചു. കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് പ്രകാരം ആകും ഡ്യൂട്ടി ലീവ് അനുവദിക്കുക. നാളെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള കൺവെൻഷൻ നടക്കുന്നത്. പുതിയ ഭേദഗതി പ്രകാരം 55 ശതമാനം…

Read More