സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടിണ്ട്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടൽക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക്…

Read More

സാമൂഹ്യപ്രവർത്തക മേരി റോയ് അന്തരിച്ചു

വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ്  അന്തരിച്ചു.89 വയസായിരുന്നു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്‌കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്.  പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. കൽക്കത്തയിൽ ഒരു കമ്പനിയിൽ സെക്രട്ടറിയായി ജോലി ചെയ്യവേ പരിചയപ്പെട്ട ബംഗാളിയായ രാജീബ് റോയിയെയാണ് മേരി റോയ് വിവാഹം ചെയ്തത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ മൂലം കുട്ടികളുമായി…

Read More

‘ഉപയോഗിക്കുക വലിച്ചെറിയുക എന്നത് വിവാഹ ബന്ധങ്ങളെയും ബാധിച്ചു, ലിവിങ് ടുഗദർ സമൂഹത്തിൽ കൂടുന്നു’; ഹൈക്കോടതി

പുതിയ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുന്നുവെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചിതരും ഉപേക്ഷിക്കപ്പെട്ട കുട്ടികളും കൂടുന്നത് സമൂഹത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കേരളം ശക്തമായ കുടുംബബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നത് കൂടുന്നു. ഉപഭോക്തൃ സംസ്‌കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജീവിതം ആസ്വദിക്കുന്നതിന് വിവാഹം തടസ്സമാണ് എന്നാണ് പുതുതലമുറ ചിന്തിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.  എല്ലാ കാലത്തും ഭാര്യ ഒരു അനാവശ്യമാണെന്ന…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയിലെത്തും. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ രാജ്യത്തിനു സമർപ്പിക്കും. കൂടതെപ്രധാനമന്ത്രി കൊച്ചി മെട്രോയുടെയും ദക്ഷിണ റെയിൽവേയുടെയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കും. ഇന്നു വൈകിട്ടു 4ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയ്ക്ക് വിമാനത്താവള പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ബിജെപിയുടെ പൊതുസമ്മേളനത്തിൽ മോദി പ്രസംഗിക്കും. 6 മണിക്ക് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ശിലാസ്ഥാപനം…

Read More

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് കനക്കും; 7 ജില്ലകളിൽ ജഗ്രത നിർദ്ദേശം

സംസ്ഥാനത്ത് വിധിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. തമിഴ്നാടിനും സമീപ പ്രദേശങ്ങൾക്ക് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. തമിഴ്‌നാട് മുതൽ മധ്യപ്രദേശ് വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിൻറെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചത്. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടി മിന്നലിനും സാധ്യതയുണ്ട്. ഇന്ന് കേരളത്തിൽ ഒറ്റപെട്ട സ്ഥലങ്ങളിൽ അതി ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്ന് നിയമസഭ പാസാക്കും; എതിർത്ത് പ്രതിപക്ഷം

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന ബിൽ ഇന്നു നിയമ സഭ പാസ്സാക്കും. വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ രണ്ട് സർക്കാർ പ്രതിനിധികളെ കൂടി ചേർത്തു ഗവർണറുടെ നിയമന അധികാരം ഇല്ലാതാക്കുക ആണ് ലക്ഷ്യം. സബ്ജക്ട് കമ്മിറ്റിയിൽ വിയോജിച്ച പ്രതിപക്ഷം സഭയിലും എതിർപ്പ് ആവർത്തിക്കും. പുതുതായി കമ്മിറ്റിയിൽ ഉൾപെടുത്തുന്ന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ കൺവീനർ ആക്കണം എന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ കൺവീനർ എന്ന പദവി ഇല്ല. സമിതിയിലെ ഭൂരിപക്ഷ തീരുമാനം അനുസരിച്ചാണ് നിയമനം. കേരള…

Read More

പ്രിയ വർഗീസിന്റെ ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി; നിയമന സ്റ്റേ നീട്ടി 

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാൻ പ്രിയ വർഗീസിന്റെ  ഗവേഷണ കാലം അധ്യാപന പരിചയം ആയി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി.  നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. പ്രിയ വർഗീസിന്റെ നിയമന നടപടിയ്ക്കുള്ള ഇടക്കാല സ്റ്റേ…

Read More

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് നാളെ രാവിലെ മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മൂന്ന് അലോട്ട്‌മെന്റിലും അവസരം ലഭിക്കാത്ത വിദ്യാർത്ഥികൾക്കുള്ള അവസാന അവസരമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. ഒഴിവുകൾ നാളെ പ്രസിദ്ധീകരിക്കും. ഇത് നോക്കി വിദ്യാർത്ഥികൾ അപേക്ഷ പുതുക്കി നൽകണം. വിശദ പരിശോധനകൾക്ക് ശേഷം പട്ടിക പ്രസിദ്ധീകരിക്കും. അടുത്ത മാസം 30നകം പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ഹയർസെക്കണ്ടറി വകുപ്പ് ലക്ഷ്യമിടുന്നത്. 32,469 പേരാണ് മൂന്ന് അലോട്ട്‌മെന്റ് പൂർത്തിയായ ശേഷം ബാക്കിയുള്ളത്. മെറിറ്റ് സീറ്റിൽ പ്രവേശനം നേടി, മറ്റ് ക്വാട്ടകളിൽ…

Read More

‘അവ്യക്തമായ മറുപടികൾ’, ഇത്തരം ശൈലി വേണ്ട; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാത്തതിൽ ആരോഗ്യമന്ത്രി വീണ ജോർജിന് താക്കീതമായി സ്പീക്കർ. പി.പി.ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആണ് സ്പീക്കറുടെ ഇടപെടൽ. ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷൻറെ പി പി ഇ കിറ്റ് പർച്ചേസിലടക്കം ഉണ്ടായ വൻ ക്രമക്കേടുകൾ പുറത്ത് വന്നിരുന്നു. ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത്…

Read More

സംസ്ഥാനത്ത് മഴ ഞായറാഴ്ച വരെ തുടരും; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക്  മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് ഇത്. തമിഴ്നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നു. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വെള്ളിയാഴ്ച വരെ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി. 55 കി.മീ. വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. തീവ്രമഴ കണക്കിലെടുത്ത് ബുധനാഴ്ച എട്ട് ജില്ലകളിലും വ്യാഴാഴ്ച ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം,…

Read More