വിഴിഞ്ഞം തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങാൻ അദാനി; സംഘർഷാവസ്ഥ

മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സർക്കാരിനെ അറിയിച്ചത്. തുറമുഖ നിർമ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരം നടത്തിയ മത്സ്യത്തൊഴിലാളികൾ പ്രദേശത്തേക്ക് പ്രതിഷേധവുമായെത്തി. വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിലാണ് സമര സമിതി. വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി. അതിനിടെ സ്ഥലത്തേക്ക് തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തിയതോടെ കൂടുതൽ സംഘർഷാവസ്ഥയുണ്ടായി….

Read More

‘കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം വേണം’; എം കെ രാഘവൻ

കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ എംപി. കെപിസിസി പ്രസിഡന്റ് എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിന്റെ കാര്യത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും എല്ലാവരും ഒരുമിച്ച് പോകേണ്ടതാണാണെന്നും എം കെ രാഘവൻ പറഞ്ഞു. മുരളീധരൻറെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ പ്രഖ്യാപിച്ച എം കെ രാഘവൻ, താൻ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമൻറാണെന്നും പറഞ്ഞു. കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ സംസാരിക്കുകയായിരുന്നു എം കെ രാഘവൻ. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെപിസിസി…

Read More

കോൺഗ്രസ് പൊതുപ്രശ്‌നങ്ങൾ ഏറ്റെടുക്കണം, നേതാക്കളുടെ ചിന്തകൾ മാറണം; കെ സുധാകരൻ

സാധാരണക്കാരിൽ നിന്നും അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പ്രത്യയ ശാസ്ത്രം പഠിച്ചല്ല ആരും രാഷ്ട്രീയം ഇപ്പോൾ സ്വീകരിക്കുന്നത്. സഹായിക്കുന്നവർക്കൊപ്പം ആളുകൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ സാധാരണക്കാർക്കൊപ്പം നേതാക്കൾ ഒട്ടി നിൽക്കണം. പൊതുവായ പ്രശ്‌നങ്ങൾ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ട. നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ,…

Read More

പരിപാടികളിൽ പങ്കെടുക്കാൻ വിലക്കില്ല, സംസ്ഥാനത്ത് കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യം: ചെന്നിത്തല

പരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കും വിലക്കോ തടസമോയില്ലെന്ന് രമേശ് ചെന്നിത്തല എംഎൽഎ. പാർട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണം നേതാക്കൾ പരിപാടികളിൽ പങ്കെടുക്കാനെന്ന് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണ്. എല്ലാവും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും ശശി തരൂരും തമ്മിൽ അകൽച്ചയിലാണെന്ന പ്രചാരണം തള്ളിയ രമേശ് ചെന്നിത്തല, എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ടെന്നും എല്ലാവർക്കും അവരവരുടേതായ പ്രാധാന്യവുമുണ്ടെന്നും വിശദീകരിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ…

Read More

‘പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ല’: തരൂരിനോട് കെപിസിസി അച്ചടക്ക സമിതി

ശശി തരൂരിന് പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാമെന്ന് കെപിസിസി അച്ചടക്ക സമിതി. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. പാർട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികൾ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. അതേസമയം കോഴിക്കോടുള്ള താരീഖ് അൻവർ പ്രശ്‌ന പരിഹാരത്തിനായി ഇന്ന് ഇടപെട്ടേക്കും. കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരൻ, എം…

Read More

‘എനിക്ക് ഡോക്ടർ പണി വേണ്ട, രാജ്യം വിടുന്നു’; പ്രതികരണവുമായി മർദ്ദനമേറ്റ വനിതാ ഡോക്ടർ 

കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച രോഗിയുടെ ഭർത്താവിന്റെ മർദ്ദനമേറ്റ വനിതാ ഡോക്ടർ മെഡിക്കൽ പ്രൊഫഷൻ ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. ‘എനിക്ക് ഈ പണി വേണ്ട, ന്യൂറോ സർജനുമാകേണ്ട, രാജ്യം വിടുന്നു’ മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ഡോക്ടർ, തന്നെ സന്ദർശിക്കാനെത്തിയ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുൽഫി നൂഹു ഉൾപ്പെടെയുള്ളവരോടാണ് ഇക്കാര്യം പറഞ്ഞത്. ഡോ. സുൽഫി ഇത് ഫേസ് ബുക്കിലൂടെ പങ്കുവച്ചു. പ്രതി ഇപ്പോഴും സുരക്ഷിതനാണ്, എന്നാൽ സൂപ്പർ സ്‌പെഷ്യാലിറ്റി പഠനം കഴിഞ്ഞശേഷം…

Read More

വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം അക്രമം: രണ്ടു പേർ പിടിയിൽ

ബാലരാമപുരത്ത് വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം കല്യാണ മണ്ഡപത്തിൽ സംഘം ചേർന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് രണ്ടാഴ്ചയ്ക്ക് ശേഷം പിടികൂടി. കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആർസി സ്ട്രീറ്റിൽ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനിൽ ബാബാജി(24), ഷൈൻലി ദാസ്(19) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ ആറും ഏഴും പ്രതികളാണ് ഇവർ. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം 20 പേരെ പ്രതിചേർത്താണ് കേസെടുത്തത്. അക്രമത്തിന്…

Read More

സരിതയെ ഭക്ഷണത്തിൽ രാസവസ്തു ചേർത്ത് കൊല്ലാൻ ശ്രമമെന്ന് പരാതി: ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സോളർ കേസിലെ പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്തു കലർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ സരിതയുടെ ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. ഇടതു കാലിനും സ്വാധീനക്കുറവുണ്ടായി. നിലവിൽ ചികിൽസയിലാണെന്നു സരിത  പറഞ്ഞു. പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന…

Read More

റേഷൻ കടയടച്ചിടില്ല; സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി 

കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. നാളെ മുതൽ നടത്താനിരുന്ന റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റി വെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്ന ഭക്ഷ്യ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും സമര സമിതി വ്യക്തമാക്കി.  കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന ഭക്ഷ്യ മന്ത്രി അനിൽ ചർച്ച വിളിച്ച് ചേർക്കുകയും റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ്…

Read More

സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ നിയമനം; വാളയാർ കേസ് വീണ്ടും അട്ടിമറിക്കാൻ ശ്രമമെന്ന് സമരസമിതി

സി ബി ഐ പ്രോസിക്യൂട്ടർ അഡ്വ.അനൂപ്. കെ ആന്‍റണിയെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചതിലൂടെ വാളയാർ കേസ് വീണ്ടും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരസമിതി ആരോപിച്ചു. 2021 ഡിസം 29 -ന് ആദ്യ സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻമേൽ നിരവധി തവണ കോടതി നടപടികൾ ഉണ്ടായിട്ടും ഹാജരാകാതിരുന്ന പ്രോസിക്യൂട്ടർ, ഒടുവില്‍ കോടതി നിർബന്ധപൂർവം വിളിച്ച് വരുത്തിയപ്പോഴാണ് ഹാജരാകാൻ തയ്യാറായത്. കുട്ടികൾ അപമാനഭാരത്താൽ ആത്മഹത്യ ചെയ്തുവെന്ന ക്രൈം ബ്രാഞ്ചിന്‍റെ റിപ്പോർട്ട് തന്നെയാണ് സിബിഐക്ക് വേണ്ടി പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാക്കിയത്….

Read More